പു​തി​യ പ​രി​ശീ​ല​ക​ന് കീ​ഴി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ന്ന് ആ​ദ്യ കളി

ന്യൂ​ഡ​ൽ​ഹി: സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും മോ​ശം പ്ര​ക​ട​നം തു​ട​രു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഞാ​യ​റാ​ഴ്ച നി​ർ​ണാ​യ​ക മ​ത്സ​രം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന്യൂ​ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ളി​യി​ൽ സ്‌​പോ​ർ​ട്ടി​ങ് ക്ല​ബ് ഡ​ൽ​ഹി​യാ​ണ് എ​തി​രാ​ളി​ക​ൾ. പോ​യ​ന്റ് പ​ട്ടി​ക​യി​ൽ അ​ടി​ത്ത​ട്ടി​ൽ കി​ട​ക്കു​ന്ന​വ​രാ​ണ് ഇ​രു ടീ​മു​ക​ളും. ഡേ​വി​ഡ് കാ​റ്റ​ല​ക്ക് പ​ക​രം ചു​മ​ത​ല​യേ​റ്റ പു​തി​യ കോ​ച്ച് ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡി​ന് കീ​ഴി​ലു​ള്ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്റെ ആ​ദ്യ മ​ത്സ​ര​വു​മാ​ണി​ത്. ജ​യ​ത്തോ​ടെ തു​ട​ങ്ങു​ക​യാ​ണ് ഇം​ഗ്ല​ണ്ടു​കാ​ര​നാ​യ വെ​സ്റ്റ്‌​വു​ഡി​ന്റെ ല​ക്ഷ്യം.

ആ​റ് ക​ളി​ക​ളി​ൽ ഒ​രു ജ​യം പോ​ലും നേ​ടാ​നാ​വാ​ത്ത ബ്ലാ​സ്റ്റേ​ഴ്‌​സ് ഒ​റ്റ പോ​യ​ന്റു​മാ​യി 13ം സ്ഥാ​ന​ത്താ​ണ്. ര​ണ്ട് സ​മ​നി​ല​ക​ളു​മാ​യി സ്‌​പോ​ർ​ട്ടി​ങ് ക്ല​ബ് ഡ​ൽ​ഹി തൊ​ട്ടു​മു​ക​ളി​ൽ 12ാം സ്ഥാ​ന​ത്തും. ഇ​നി‍യും ജ​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്റെ സാ​ധ്യ​ത​ക​ൾ അ​പ​ക​ട​ത്തി​ലാ​വു​ക​യും ത​രം​താ​ഴ്ത്ത​പ്പെ​ടു​ക​യും ചെ​യ്യും. സ​സ്‌​പെ​ൻ​ഷ​ൻ കാ​ര​ണം വി​ക്ട​ർ ബെ​ർ​ട്ടോ​മി​യു, മാ​ർ​ലോ​ൺ റൂ​സ്-​ട്രു​ജി​ലോ എ​ന്നി​വ​ർ ഇ​ന്ന് ക​ളി​ക്കി​ല്ല. ന​ഷ്ട​പ്പെ​ട്ട ആ​ത്മ​വി​ശ്വാ​സ​വും ഊ​ർ​ജ​വും തി​രി​കെ കൊ​ണ്ടു​വ​രി​ക​യാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്ന് വെ​സ്റ്റ്‌​വു​ഡ് പ​റ​ഞ്ഞു. ക​ളി​ക്കാ​ർ​ക്ക് മൈ​താ​ന​ത്ത് കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​മെ​ന്നും പ​ന്തി​നോ​ടൊ​പ്പ​വും അ​ല്ലാ​തെ​യും എ​ങ്ങ​നെ ക​ളി​ക്ക​ണം എ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - New Era for Blasters: Ashley Westwood Set for Debut as Kerala Face Sporting Club Delhi in Crucial ISL Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.