കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ നി​ഘ​ണ്ഡു​വി​ൽ തോ​ൽ​വി മാ​ത്ര​മേ​യു​ള്ളൂ. ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ ഒ​രു ആ​ശ്വാ​സ ജ​യം പോ​ലും കാ​ണാ​ത്ത വി​ധം ത​ക​ർ​ച്ച​യു​ടെ പ​ടു​കു​ഴി​യി​ലാ​ണ് ടീം. ​ഒ​ടു​വി​ൽ ക​ളി പ​ഠി​പ്പി​ക്കാ​നു​ള്ള പ​രി​ശീ​ല​ക​നെ മാ​റ്റി​യി​ട്ടും ഫ​ലം ത​ഥൈ​വ. ഏ​റ്റ​വു​മൊ​ടു​വി​ൽ റാ​ങ്ക് പ​ട്ടി​ക​യി​ൽ പി​ന്നി​ലാ​യി​രു​ന്ന ഡ​ൽ​ഹി സ്പോ​ർ​ട്ടി​ങ് ക്ല​ബി​നോ​ടും ദ​യ​നീ​യ പ​രാ​ജ​യം. നി​ല​വി​ൽ ഏ​ഴു​ക​ളി​ക​ളി​ൽ ആ​റും തോ​റ്റു. ഒ​രെ​ണ്ണ​ത്തി​ലോ സ​മ​നി​ല​യും. തോ​ൽ​വി​ക​ൾ തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ ആ​രാ​ധ​ക​രും ടീ​മി​ൽ​നി​ന്ന് അ​ക​ന്നു​തു​ട​ങ്ങി. നേ​ര​ത്തെ ത​ന്നെ പ​ല​ത​ര​ത്തി​ൽ അ​തൃ​പ്തി​യും നി​രാ​ശ​യും പ്ര​തി​ഷേ​ധ​വു​മെ​ല്ലാം പ്ര​ക​ടി​പ്പി​ച്ച ആ​രാ​ധ​ക​ക്കൂ​ട്ട​മി​പ്പോ​ൾ ശ​ക്ത​മാ​യ എ​തി​ർ​പ്പു​മാ​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് തു​ട​ർ​തോ​ൽ​വി​ക​ളു​ടെ പ്ര​ത്യാ​ഘാ​ത​മെ​ന്നോ​ണം മു​ൻ​കോ​ച്ച് ഡേ​വി​ഡ് ക​റ്റാ​ല​യെ ടീം ​പു​റ​ത്താ​ക്കി​യ​ത്. പി​ന്നാ​ലെ ഹോ​ങ്കോ​ങ്ങി​ന്‍റെ മു​ൻ​കോ​ച്ച് ആ​ഷ്ലി വെ​സ്റ്റ് വു​ഡി​നെ പു​തി​യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ൾ പ​രി​ശീ​ല​ന രം​ഗ​ത്ത് പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഇ​ദ്ദേ​ഹം ബം​ഗ​ളൂ​രു എ​ഫ്‌.​സി​യെ ര​ണ്ടു​ത​വ​ണ ഐ-​ലീ​ഗ് കി​രീ​ട​ത്തി​ലേ​ക്കും ഒ​രു ത​വ​ണ ഫെ​ഡ​റേ​ഷ​ൻ ക​പ്പ് വി​ജ​യ​ത്തി​ലേ​ക്കും ന​യി​ച്ചി​ട്ടു​ണ്ട്. എ.​ടി.​കെ, പ​ഞ്ചാ​ബ് എ​ഫ്‌.​സി ടീ​മു​ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​നേ​ട്ട​ങ്ങ​ളെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മ​ന്‍റെ് സീ​സ​ണി​ന്‍റെ മ​ധ്യ​ത്തി​ൽ വെ​ച്ച് പ​രി​ശീ​ല​ക​നെ മാ​റ്റു​ന്ന​ത്.

മും​ബൈ സി​റ്റി (1-0), മോ​ഹ​ൻ​ബ​ഗാ​ൻ (2-0), ചെ​ന്നൈ​യി​ൻ (1-0), ഇ​ൻ​റ​ർ​കാ​ശി(2-1), പ​ഞ്ചാ​ബ് എ​ഫ്.​സി (3-1), സ്പോ​ർ​ട്ടി​ങ് ക്ല​ബ് ഡ​ൽ​ഹി (2-0) എ​ന്നീ ടീ​മു​ക​ളോ​ടാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഇ​തു​വ​രെ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ഈ​സ്റ്റ്ബം​ഗാ​ളു​മാ​യി 1-1ന് ​സ​മ​നി​ല​യും പി​ടി​ച്ചു. നി​ല​വി​ൽ 14 ടീ​മു​ക​ളു​ള്ള ഐ.​എ​സ്.​എ​ൽ റാ​ങ്കി​ങ് പ​ട്ടി​ക​യി​ൽ 13ാം സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്സ്. പി​ന്നി​ൽ താ​ര​ത​മ്യേ​ന ദു​ർ​ബ​ല​രാ​യ മു​ഹ​മ്മ​ദ​ൻ​സ് എ​ഫ്.​സി മാ​ത്രം. ഒ​ന്നാം റാ​ങ്കു​കാ​രാ​യ മും​ബൈ സി​റ്റി​ക്ക് 17 പോ​യ​ൻ​റു​ള്ള​പ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ടീ​മി​നു​ള്ള​ത് വെ​റും ഒ​രു പോ​യ​ൻ​റ് മാ​ത്രം. ഏ​ഴ് ക​ളി​ക​ളി​ൽ വെ​റും മൂ​ന്ന് ഗോ​ൾ മാ​ത്ര​മേ എ​തി​രാ​ളി​ക​ളു​ടെ പോ​സ്റ്റി​ലേ​ക്ക് വീ​ഴ്ത്താ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നാ​യു​ള്ളൂ. ഇ​നി ആ​റു ക​ളി​ക​ൾ മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ.

തോ​ൽ​വി​ക​ൾ തു​ട​ർ​ച്ച​യാ​യ​തോ​ടെ ‘ബോ​യ്കോ​ട്ട്’ എ​ന്ന ക​ടു​ത്ത പ്ര​തി​ഷേ​ധ രീ​തി​യു​മാ​യി ടീ​മി​ന്‍റെ ഔ​ദ്യോ​ഗി​ക ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ മ​ഞ്ഞ​പ്പ​ട​യും രം​ഗ​ത്തെ​ത്തി. ഇ​നി സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ പി​ന്തു​ണ​യോ ആ​രാ​ധ​ക​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് മ​ഞ്ഞ​പ്പ​ട വ്യ​ക്ത​മാ​ക്കി​യ​ത്.

Tags:    
News Summary - Kerala Blasters in Crisis: Six Defeats in Seven Games; 'Manjappada' Announces Stadium Boycott

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.