Posted On
date_range Updated On
date_range ലോകകപ്പ് യോഗ്യത: പ്ലേ ഒാഫിൽ ഇറ്റലിക്ക് എതിരാളികൾ സ്വീഡൻ
സൂറിക്: ലോകകപ്പ് യോഗ്യത മത്സരത്തിൽ യൂറോപ്പിൽനിന്ന് പ്ലേ ഒാഫിലെത്തിയവരുടെ എതിരാളികളെ ഫിഫ നറുക്കിെട്ടടുത്തപ്പോൾ, മുൻ ചാമ്പ്യന്മാരായ ഇറ്റലിക്ക് എതിരാളികൾ കരുത്തരായ സ്വീഡൻ. ഹോം, എവേ മത്സരങ്ങളിൽ സ്വീഡനെ മറികടന്നാൽ മാത്രമേ ബുഫണും സംഘത്തിനും റഷ്യയിലേക്കുള്ള ടിക്കറ്റുറപ്പിക്കാനാവൂ. വടക്കൻ അയർലൻഡ്-സ്വിറ്റ്സർലൻഡ്, ക്രൊയേഷ്യ-ഗ്രീസ്, ഡെന്മാർക്-റിപ്പബ്ലിക് ഒാഫ് അയർലൻഡ് എന്നിങ്ങനെയാണ് മറ്റു പോരാട്ടങ്ങൾ. ഫിഫയുടെ ആസ്ഥാനമായ സൂറിക്കിലാണ് നറുക്കെടുപ്പ് നടന്നത്. ഫിഫ റാങ്കിെൻറ അടിസ്ഥാനത്തിൽ സീഡാക്കി തിരിച്ചാണ് എതിരാളികളെ നിർണയിച്ചത്. നവംബർ ഒമ്പതിനാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.