പാരിസ്: വനിത ലോകകപ്പ് ഫുട്ബാളിൽ ശനിയാഴ്ച ആവേശപ്പോരാട്ടം. നിലവിലെ ജേതാക്കളാ യ അമേരിക്കയും ആതിഥേയരായ ഫ്രാൻസും തമ്മിലാണ് പുലർച്ചെ 12.30 നടക്കുന്ന രണ്ടാം ക്വാർട്ട റിൽ ഏറ്റുമുട്ടുക. ടൂർണമെൻറിൽ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്ന ടീമാണ് അമേരിക്ക. അ ലക്സ് മോർഗൻ, മേഗൻ റാപിനോയ് എന്നിവരുടെ കരുത്തിലെത്തുന്ന അമേരിക്കക്ക് അമാൻഡൈൻ ഒൻറിയുടെയും വലേറി ഗോവിെൻറയും ബലത്തിൽ വെല്ലുവിളിയുയർത്താനാവുമെന്ന പ്രതീക്ഷയിലാണ് ഫ്രാൻസ്.
എല്ലാ കളികളും ജയിച്ചാണ് ഇരുനിരകളുടെയും വരവ്. ദക്ഷിണ കൊറിയയെ 4-0ത്തിനും നോർവേയെ 2-1നും നൈജീരിയയെ 1-0നും തോൽപിച്ച ഫ്രാൻസ് പ്രീക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിൽ 2-1ന് വീഴ്ത്തിയാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. അമേരിക്കയാവെട്ട തായ്ലൻഡിനെ 13-0ത്തിനും ചിലിയെ 3-0ത്തിനും സ്വീഡനെ 3- 0ത്തിനുമാണ് ഗ്രൂപ് റൗണ്ടിൽ തോൽപിച്ചത്.
പ്രീക്വാർട്ടറിൽ സ്പെയ്നിനെ 2-1ന് കീഴടക്കി ക്വാർട്ടറിലേക്ക് മുന്നേറുകയും ചെയ്തു. മൂന്നു തവണ ചാമ്പ്യന്മാരായ ടീമാണ് അമേരിക്ക. 2011ൽ നാലാം സ്ഥാനത്തെത്തിയതാണ് ലോകകപ്പിൽ ഫ്രാൻസിെൻറ മികച്ച നേട്ടം. ശനിയാഴ്ച വൈകീട്ട് നടക്കുന്ന മറ്റു ക്വാർട്ടറുകളിൽ ഇറ്റലി നെതർലൻഡ്സിനെയും ജർമനി സ്വീഡനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.