Posted On
date_range Updated On
date_range അണ്ടർ-16 വാഫ് ഫുട്ബാൾ: ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖിനെ തോൽപിച്ച് ഇന്ത്യ
അമ്മാൻ: ചേട്ടൻമാർ സ്പെയിനിൽ അർജൻറീനയെ അട്ടിമറിച്ച വാർത്തക്ക് പിന്നാലെ ജോർഡനിലെ അമ്മാനിൽ അനിയന്മാരുടെ വിജയഗാഥ. അണ്ടർ-16 വാഫ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യൻ ബോയ്സ് വീഴ്ത്തിയത്.
ഗോൾരഹിതമെന്നുറപ്പിച്ച പോരാട്ടത്തിെൻറ 91ാം മിനിറ്റിൽ ബുവിനേഷിെൻറ ഹെഡറിലൂടെയാണ് വിജയം പിറന്നത്. ‘വെസ്റ്റ് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ’ (വാഫ്) ചാമ്പ്യൻഷിപ്പിെൻറ ആദ്യ കളിയിൽ ജോർഡനെ 4-0ത്തിന് വീഴ്ത്തിയ ഇന്ത്യ അടുത്ത മത്സരത്തിൽ ജപ്പാനു മുന്നിൽ പൊരുതി തോറ്റാണ് (1-2) അണ്ടർ-16 ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖിനെതിരെ ഇറങ്ങിയത്. കളിയിലുടനീളം ആധിപത്യം പുലർത്തിയവർ അവസാനനിമിഷം അർഹിച്ച ജയവും നേടി.
ഇറാഖിനെതിരെ ഒരു ഇന്ത്യൻ ഫുട്ബാൾ ടീമിെൻറ ആദ്യ ജയം കൂടിയാണിത്. മുൻ ഇന്ത്യൻ, ഇൗസ്റ്റ് ബംഗാൾ താരമായ ബിബിയാനോ ഫെർണാണ്ടസാണ് കോച്ച്. കരുത്തരായ എതിരാളിക്കെതിരെ ഫിറ്റ്നസിലും ടാക്ടികൽ ഗെയിമിലും മുന്നിൽനിന്നായിരുന്നു കൗമാരപ്പടയുടെ ചരിത്ര ജയം. ടൂർണമെൻറിലെ അടുത്ത കളിയിൽ ചൊവ്വാഴ്ച യമൻ ആണ് എതിരാളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.