വിൻസെൻസോ മോണ്ടെല്ലയെ പുറത്താക്കി; ഗ​ട്ടൂസോ പുതിയ എ.സി മിലാൻ കോച്ച്​

റോം: സീരി ‘എ’യിൽ 18 തവണയും ചാമ്പ്യൻസ്​ ലീഗിൽ​ ഏഴ്​ തവണയും ജേതാക്കളായ എ.സി മിലാനിൽ പ്രതാപത്തി​​​​െൻറ നിഴൽമാത്രമായതോടെ കോച്ചിനെ പുറത്താക്കി ശുദ്ധീകരണം തുടങ്ങി. ​വിൻസെൻസോ മോണ്ടെല്ലയെ പരിശീലക സ്​ഥാനത്തു നിന്നും ഒഴിവാക്കിയപ്പോൾ യൂത്ത്​ ടീം കോച്ചും മുൻ ഇറ്റാലിയൻ സൂപ്പർതാരവുമായ ഗ​ന്നരോ ഗട്ടൂസക്കാണ്​ പുതിയ ചുമതല. 

ടൊറീന്യോക്കെതിരെ എ.സി മിലാൻ ഗോൾരഹിത സമനില വഴങ്ങിയതിനുശേഷമാണ്​ കോച്ചിനെ പുറത്താക്കിയതായി ക്ലബ്​ ഭാരവാഹികൾ അറിയിച്ചത്​. 14 കളിയിൽ 20 പോയൻറുമായി മിലാൻ ഏഴാം സ്​ഥാനത്താണ്​. ആറു മത്സരങ്ങളിൽ സമനിലയും തോൽവിയുമായപ്പോൾ, ജയിക്കാനായത്​ രണ്ടു മത്സരങ്ങളിൽ മാത്രം.
 
175 മില്യൺ പൗണ്ടാണ് ​(ഏകദേശം1496 കോടി) പുതിയ സീസണിൽ വിൻസെൻസോ മോണ്ടെല്ലോക്ക്​ താരങ്ങളെ സ്വന്തമാക്കാൻ ക്ലബ്​ നൽകിയിരുന്നത്​. എന്നാൽ, സീരി ‘എ’യിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ക്ലബുകളിൽ ഒന്നായെങ്കിലും ടീമി​​​​െൻറ മോശം ഫോം തുടരുകയായിരുന്നു. ഇറ്റാലിയൻ ക്ലബ്​ സാംപ്​ദോറിയയുടെ കോച്ചായിരുന്ന മോണ്ടെല്ലയെ 2016 ലാണ്​ എ.സി മിലാ​​​​െൻറ ചുമതലയേൽപിക്കുന്നത്​. പണം വാരിവിതറി കളിക്കാരെ സ്വന്തമാക്കിയെങ്കിലും മോണ്ടെല്ല മനസ്സിൽ കണ്ടതൊന്നും കളത്തിൽ പയറ്റാനായില്ല.

Tags:    
News Summary - Vincenzo Montella leaves AC Milan; Gennaro Gattuso placed -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.