Posted On
date_range Updated On
date_range വിയ്യാറയൽ-അത്ലറ്റികൊ മഡ്രിഡ് മത്സരം സമനില
ലാലിഗയിൽ വിയ്യാറയൽ-അത്ലറ്റികൊ മഡ്രിഡ് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഗോളാക്കി മാറ്റാൻ അത്ലറ്റിക് മഡ്രിഡിന് സാധിച്ചില്ല. വിജയം നേടാനാവുന്ന മത്സരങ്ങൾ പോലും കൈവിടുന്നവരെന്ന പഴി കേൾപ്പിക്കുന്നതാണ് പോയിന്‍റ് പട്ടികയിൽ ആറാമതുള്ള അത്ലറ്റിക് മഡ്രിഡിന്‍റെ പ്രകടനം.
ബാഴ്സലോണക്കെതിരെ നേരിട്ട പരാജയത്തിന് ശേഷം വിജയത്തോടെ തിരിച്ചെത്താൻ മഡ്രിഡ് ടീം ഏറെ പ്രയത്നിച്ചെങ്കിലും ഗോൾ മാത്രം അകന്നു.
14 മത്സരങ്ങളിൽ നിന്ന് 10 വിജയത്തോടെ ബാഴ്സലോണ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇത്രയും കളിയിൽ നിന്ന് ഒമ്പത് വിജയത്തോടെ റയൽ മഡ്രിഡാണ് രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.