ലിയോൺ: യൂറോപ്യൻ സെമിഫൈനലിൽ സ്വീഡനെ മറികടന്ന് നെതർലൻഡ്സ് വനിത ലോകകപ്പ് ഫുട്ബാളിെൻറ ഫൈനലിൽ ഇടംനേടി. അധികസമയത്തേക്ക് നീണ്ട കളിയിൽ 1-0ത്തിനായിരുന്നു ഒാ റഞ്ചുപടയുടെ ജയം. അധികസമയത്തിെൻറ ഒമ്പതാം മിനിറ്റിൽ ജാക്കി ഗ്രോയ്നെൻ ആണ് നിർണായക ഗോൾ നേടിയത്.
നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ നെതർലൻഡ്സിെൻറ കന്നി ലോകകപ്പ് ഫൈനൽ പ്രവേശനമാണിത്. ഞായറാഴ്ച രാത്രി 8.30ന് നടക്കുന്ന കലാശപ്പോരിൽ നിലവിലെ ജേതാക്കളായ അമേരിക്കയാണ് നെതർലൻഡ്സിെൻറ എതിരാളികൾ. ആദ്യപകുതിയിൽ സ്വീഡനായിരുന്നു മുൻതൂക്കമെങ്കിലും ലിന ഹർട്ടിഗിെൻറ ഷോട്ടും രണ്ടാം പകുതിയിൽ 56ാം മിനിറ്റിൽ നില്ല ഫഷറിെൻറ ശ്രമവും ഡച്ച് ഗോളി വിഫലമാക്കി.
മറുവശത്ത് വിവിയനെ മെയ്ഡേമയുടെ ശ്രമം സ്വീഡിഷ് ഗോളി ഹെഡ്വിഗ് ലിൻഡാലും തടുത്തു. ഇഞ്ച്വറി സമയത്ത് ഷാനിസ് വാൻ ഡെസാൻഡെെൻറ ശ്രമവും ലീൻഡാൽ തടഞ്ഞിട്ടു. തുടർന്നായിരുന്നു അധികസമയത്ത് ഗ്രോയ്നെെൻറ ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.