സ്റ്റോക്ഹോം: സ്വീഡനിലെ ഫ്രൻഡ്സ് അറീനയിൽ യുവേഫ യൂറോപ ലീഗ് കൊട്ടിക്കലാശത്തിന് പന്തുരുളുേമ്പാൾ ഹൊസെ മൗറീന്യോക്ക് ഒരേയൊരു ലക്ഷ്യം മാത്രമെയുള്ളൂ. മാഞ്ചസ്റ്റർ യുനൈറ്റഡിനെ കൈവിട്ട ചാമ്പ്യൻസ് ലീഗ് യോഗ്യത എന്തു വിലകൊടുത്തും സ്വന്തമാക്കുക. ഡച്ച് ഫുട്ബാൾ ചാമ്പ്യൻഷിപ് 33 തവണ നേടിയ അയാക്സാണ് എതിരാളികളെന്നതിനാൽ യുനൈറ്റഡിന് ഇത് അൽപം കടുപ്പമായിരിക്കുമെന്നതിൽ സംശയമില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിരാശനായ മൗറീന്യോക്ക് യൂറോപ ലീഗ് ഫൈനൽ അഭിമാനപ്പോരാട്ടമാണ്. നാലു തവണ ഇരുവരും യൂറോപ്പിൽ മുഖാമുഖം വന്നപ്പോൾ രണ്ടു വീതം വിജയവുമായി ഒപ്പത്തിനൊപ്പമാണ്.
യുനൈറ്റഡിന് കണ്ണ് ചാമ്പ്യൻസ് ലീഗിൽ 2015-16 സീസൺ പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡ്. ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായ ഒാൾഡ് ട്രഫോഡിലേക്ക് ഹൊസെ മൗറീന്യോ എത്തുേമ്പാൾ ആരാധകരുടെ പ്രതീക്ഷ ചാമ്പ്യൻസ് ലീഗ് യോഗ്യത മാത്രം. എന്നാൽ, ഇത്തവണ ഒരു പടികൂടി ടീം പിന്നോട്ടുപോയി ആറാമതായി. ഇനി മൗറീന്യോക്കുള്ള ഏക പിടിവള്ളി ഇന്നത്തെ ഫൈനൽ പോരാട്ടം മാത്രം. അയാക്സിനെ വീഴ്ത്തി കിരീടമണിഞ്ഞാൽ എളുപ്പവഴിയിലൂടെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാം. അവസാന സമയത്ത് ആഴ്സനലിേനാടും ടോട്ടൻഹാമിനോടും തോൽവി വഴങ്ങിയെങ്കിലും പ്രീമിയർ ലീഗിെല അവസാന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ 2-0ത്തിന് തോൽപിച്ച ആത്മവിശ്വാസം മൗറീന്യോക്ക് ബലമാണ്. കമ്യൂണിറ്റി ഷീൽഡും ലീഗ് കപ്പും സ്വന്തമാക്കി വരവറിയിച്ചെങ്കിലും പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മാഞ്ചസ്റ്റർ യുനൈറ്റഡിന് അവ രണ്ടും മതിയാവില്ല. ഒാൾഡ് ട്രഫോഡിലേക്ക് യുറോപ കപ്പും കൂടിയെത്തിയാൽ മൗറീന്യോയുടെ ഇരിപ്പിടത്തിന് ബലമാവും. 20 പ്രീമിയർ ലീഗും 12 എഫ്.എ കപ്പും മൂന്ന് ലീഗ് കപ്പും സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഇതുവരെയും യുവേഫ യൂറോപ ലീഗിൽ ചാമ്പ്യന്മാരാവാൻ സാധിച്ചിട്ടില്ല. ഡച്ച് കരുത്തരായ അയാക്സിനെ നന്നായി അറിയുന്നയാളാണ് മൗറീേന്യാ. വ്യത്യസ്ത ടീമുകൾക്കൊപ്പം ആറു തവണ അയാക്സിനെ നേരിട്ടപ്പോൾ ആറിലും ജയം മൗറീന്യോക്കായിരുന്നു. യുനൈറ്റഡ് താരങ്ങളുടെ സ്ഥിരതയില്ലായ്മയാണ് പ്രശ്നം. ഹെൻട്രിക് മിഖിത്ര്യാൻ, മാർകോസ് റാഷ്ഫോഡ്, യുവാൻ മാറ്റ തുടങ്ങിയ മുന്നേറ്റനിര നിർണായക മത്സരത്തിലെല്ലാം നിറംമങ്ങുന്നത് പതിവുകാഴ്ചയാണ്. സ്പാനിഷ് വമ്പന്മാരായ സെൽറ്റയെ 1-2 അഗ്രഗേറ്റ് സ്കോറിന് തോൽപിച്ചാണ് യുനൈറ്റഡ് ഫൈനലിലേക്ക് മാർച്ച്ചെയ്തത്.
മാഞ്ചസ്റ്ററിലെ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ യൂറോകപ്പ് ഫൈനൽ വേദിയായ സ്വീഡനിലെ ഫ്രൻഡ്സ് അറീന യിൽ സുരക്ഷ ശക്തമാക്കിയപ്പോൾ
തിരിച്ചുവരവിന് അയാക്സ് 1995ൽ എ.സി മിലാനെ തോൽപിച്ചാണ് അയാക്സ് അവസാനമായി ഒരു യൂറോപ്യൻ കിരീടം ചൂടുന്നത്. പിന്നീട് അതൊരു സ്വപ്നമായി അവശേഷിക്കുകയായിരുന്നു. നാലു ചാമ്പ്യൻസ് ലീഗും ഒരു യൂറോപ ലീഗും സ്വന്തമാക്കിയ പാരമ്പര്യമുള്ള അയാക്സിന് ഇൗ ഫൈനൽ കാത്തിരുന്നു കിട്ടിയതാണ്. അതുകൊണ്ടുതന്നെ കോച്ച് പീറ്റർ ബോസ് ഇൗ അവസരം പാഴാക്കില്ലെന്നുറപ്പാണ്. എതിരാളികളുടെ പിഴവ് പഠിച്ച് തന്ത്രങ്ങൾ പയറ്റാൻ തന്നെയാണ് കോച്ചും കൂട്ടരും ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. താരനിരകൾ ഏറെയുള്ളവരാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് എന്ന് നന്നായറിയാമെങ്കിലും എതിരാളികളുടെ നിലവിലെ മോശം ഫോം അയാക്സിന് പ്രതീക്ഷയാണ്.22 വർഷത്തിനുശേഷം ഒരു യൂറോപ്യൻ ട്രോഫി ഷെൽഫിലെത്തിക്കാനായാൽ തീർച്ചയായും കോച്ചിനും കൂട്ടർക്കും വലിയ നേട്ടം തന്നെയാവും. ഫ്രഞ്ച് ശക്തരായ ലിയോണിനെ 5-4 അഗ്രഗേറ്റ് സ്കോറിൽ തോൽപിച്ചാണ് അയാക്സ് ഫൈനൽ പ്രവേശനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.