Posted On
date_range Updated On
date_range കെ.പി. രാഹുൽ അണ്ടർ 19 ഇന്ത്യൻ ടീമിൽ
ന്യൂഡൽഹി: കൗമാര ലോകകപ്പിലെ മികച്ച പ്രകടനത്തിനു പിന്നാലെ മലയാളി താരം കെ.പി. രാഹുൽ അണ്ടർ 19 ദേശീയ ടീമിലേക്ക്. അടുത്തമാസം സൗദിയിൽ നടക്കുന്ന അണ്ടർ 19 ഏഷ്യ കപ്പ് യോഗ്യത മത്സരത്തിനുള്ള 29 അംഗ സാധ്യത പട്ടികയിൽ രാഹുലിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഹുലിനു പുറമെ അണ്ടർ 17 ടീമിലെ 17 താരങ്ങളും സാധ്യത പട്ടികയിലുണ്ട്. നവംബർ നാലിന് സൗദി അറേബ്യക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ യോഗ്യത മത്സരം. ആറ്, എട്ട് തീയതികളിൽ യമൻ, തുർക്മെനിസ്താൻ ടീമുകളെയും നേരിടും. ടീം ബുധനാഴ്ച പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.