Posted On
date_range Updated On
date_range െഎ ലീഗ്: ഛേത്രി മികച്ച താരം; അനസ് ഡിഫൻഡർ
ന്യൂഡൽഹി: െഎ ലീഗ് സീസൺ കൊടിയിറങ്ങിയതിനു പിന്നാലെ മികച്ച താരത്തിനുള്ള ‘ഹീറോ ഒാഫ് ദ ലീഗ്’ പുരസ്കാരം ബംഗളൂരു എഫ്.സിയുടെ നായകൻ സുനിൽ ഛേത്രിക്ക്. ലീഗ് ചാമ്പ്യന്മാരായ െഎസോൾ എഫ്.സി കോച്ച് ഖാലിദ് ജമീലാണ് മികച്ച പരിശീലകൻ. െഎ ലീഗിലെ പത്ത് ടീമുകളുടെ കോച്ചുമാരുടെയും ക്യാപ്റ്റന്മാരുടെയും വോട്ടിങ്ങിെൻറ അടിസ്ഥാനത്തിലാണ് അവാർഡുകൾ. മോഹൻ ബഗാെൻറ മലയാളി താരം അനസ് എടത്തൊടികയാണ് മികച്ച പ്രതിരോധ നിരക്കാരൻ. മധ്യനിര താരമായി െഎസോളിെൻറ ആൽഫ്രഡ് കെമ ജര്യാനെയും മികച്ച സ്ട്രൈക്കറായി ഷില്ലോങ് ലജോങ്ങിെൻറ അസർ പിയറിക് ഡികെയെയും തെരഞ്ഞെടുത്തു. ഡി.എസ്.കെ ശിവാജിയൻസിെൻറ ജെറി ലാൽറിൻസുവാലയാണ് മികച്ച പുതുമുഖ താരം. കഴിഞ്ഞ സീസണിൽ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് രക്ഷപ്പെട്ട െഎസോളിനെ കിരീടത്തിലേക്ക് നയിച്ച മിടുക്കാണ് ഖാലിദ് ജമീലിനെ മികച്ച കോച്ചാക്കി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.