Posted On
date_range Updated On
date_range ഛേത്രി വിളിച്ചു, ഇന്ത്യ വന്നു
മുംബൈ: സ്റ്റേഡിയത്തിലെത്തി ടീമിനെ പിന്തുണക്കാനുള്ള ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വികാരനിർഭരമായ അഭ്യർഥനക്ക് ഫലമുണ്ടായി. തിങ്കളാഴ്ചത്തെ മത്സരത്തിനുള്ള ടിക്കറ്റുകൾ രാവിലെതന്നെ ചൂടപ്പംപോലെ വിറ്റു തീർന്നു. മഴയെ അവഗണിച്ച് കളിതുടങ്ങും മുേമ്പ മുംബൈ ഫുട്ബാൾ അറീന നിറഞ്ഞുകവിഞ്ഞതോടെ ഛേത്രിയുടെ മനസ്സും നിറഞ്ഞു. ആദ്യ മത്സരത്തിൽ കണ്ട ഒഴിഞ്ഞ ഗാലറിയുടെ നിരാശയിൽ ഛേത്രി നടത്തിയ അഭ്യർഥനക്ക് പിന്തുണയുമായി സചിൻ ടെണ്ടുൽകർ, വിരാട് കോഹ്ലി എന്നിവർ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.