ടൂറിൻ: 2018ന് അവസാനമാകാൻ ഒരു ദിവസം മാത്ര ബാക്കിയിരിക്കെ, സീരി ‘എ’യിലെ ടോപ് സ്കോറ ർ പട്ടം പിടിച്ചെടുത്ത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തുടർച്ചയായ രണ്ടാം മത ്സരത്തിലും ടൂറിനുകാരുടെ രക്ഷകനായി ക്രിസ്റ്റ്യാനോ അവതരിച്ച മത്സരത്തിൽ സാംപ്ഡോറിയയെ 2-1ന് യുവൻറസ് തോൽപിച്ചു.
ചാമ്പ്യന്മാരുടെ രണ്ടു ഗോളുകളും ക്രിസ്റ്റ്യാനോയുടെ ബൂട്ടിൽനിന്നാണ്. കളി തുടങ്ങി ചൂടുപിടിക്കുന്നതിനു മുേമ്പ രണ്ടാം മിനിറ്റിൽതന്നെ ക്രിസ്റ്റ്യാനോ എതിർവല കുലുക്കി. അതിവേഗം അപ്രതീക്ഷിതമായി നിറയൊഴിച്ചതാണ് സാംപ്ഡോറിയ ഗോളിയെ കൺഫ്യൂഷനാക്കി പന്ത് വലയിൽ പതിച്ചത്.
എന്നാൽ, 33ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ എതിരാളികൾ തിരിച്ചടിച്ചു. എങ്കിലും രണ്ടാം പകുതിയിൽ (65) യുവൻറസിന് ലഭിച്ച മറ്റൊരു പെനാൽറ്റിയിൽ റൊണാൾഡോ യുവൻറസിനെ വീണ്ടും മുന്നിലെത്തിച്ചു.
രണ്ടു ഗോൾ നേടിയതോടെ ജിനോവയുടെ ക്രിസിസ്റ്റോഫ് പിയാറ്റകിനെ (13 ഗോൾ) മറികടന്ന് ക്രിസ്റ്റ്യാനോ സ്കോറിങ്ങിൽ (14 ഗോൾ) തലപ്പത്തെത്തി. പോയൻറ് പട്ടികയിൽ രണ്ടാമതുള്ള നാേപാളിയേക്കാൾ (41) ബഹുദൂരം മുന്നിലാണ് യുവൻറസ് (53).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.