Posted On
date_range Updated On
date_range എ.എഫ്.സി അണ്ടർ 19: ഇന്ത്യയെ സൗദി തകർത്തു
ദമ്മാം: എ.എഫ്.സി അണ്ടർ 19 ചാമ്പ്യൻഷിപ് യോഗ്യത പോരാട്ടത്തിലെ ആദ്യ മത്സരത്തിനിറങ്ങിയ ലൂയി നോർട്ടനും സംഘത്തിനും ദയനീയ തോൽവി. ആതിഥേയരായ സൗദി അറേബ്യ 5-0ത്തിനാണ് ഇന്ത്യയെ തകർത്തത്. ഫറൂസ് അൽ ബിക്റാൻ ഹാട്രിക് നേടി തിളങ്ങിയ മത്സരത്തിൽ സൗദിക്ക് സമ്പൂർണ ആധിപത്യമായിരുന്നു. 15ാം മിനിറ്റിൽ അൽ ഹംദാനാണ് സൗദിയുടെ ആദ്യ േഗാൾ നേടിയത്. 50, 81, 86 മിനിറ്റുകളിലായിരുന്നു അൽ ബിക്റാെൻറ ഹാട്രിക്. നാസർ അൽ ഷഹ്റാഞ്ചിയാണ് സൗദിയുടെ മറ്റൊരു ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ യമൻ തുർക്മെനിസ്താനെ 3-0ത്തിന് തോൽപിച്ചു. തിങ്കളാഴ്ച യമനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.