സന്തോഷ്​​േ​ട്രാഫി: കേരള ടീമിനെ ഇന്ന്​ പ്രഖ്യാപിക്കും 

കോ​ഴി​ക്കോ​ട്​: സ​ന്തോ​ഷ്​​േ​​ട്രാ​ഫി ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ​േക​ര​ള ടീ​മി​നെ തി​ങ്ക​ളാ​ഴ്​​ച പ്ര​ഖ്യാ​പി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടും 22ദി​വ​സ​മാ​യി ന​ട​ന്ന ക്യാ​മ്പി​ന്​ ശേ​ഷ​മാ​ണ്​ 20 അം​ഗ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക. തി​രു​വ​ന​ന്ത​പു​രം എ​ൽ.​എ​ൻ.​സി.​പി.​ഇ​യി​ലെ ക്യാ​മ്പി​ന്​ ശേ​ഷം കോ​ഴി​ക്കോ​ട്​ ദേ​വ​ഗി​രി കോ​ള​ജി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. 32 താ​ര​ങ്ങ​ളാ​ണ്​ ക്യാ​മ്പി​ലു​ള്ള​ത്. അ​ഖി​ലേ​ന്ത്യ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ജേ​താ​ക്ക​ളാ​യ കാ​ലി​ക്ക​റ്റി​​െൻറ അ​ഞ്ച്​ താ​ര​ങ്ങ​ളു​മു​ണ്ട്​്. സ​തീ​വ​ൻ ബാ​ല​നാ​ണ്​ പ​രി​ശീ​ല​ക​ൻ. ബം​ഗ​ളു​രു​വി​ൽ ന​ട​ക്കു​ന്ന ദ​ക​ഷി​ണ മേ​ഖ​ല മ​ത്സ​ര​ങ്ങ​ളി​ൽ ഗ്രൂ​പ്പ്​ ജേ​താ​ക്ക​ളാ​യാ​ൽ കേ​ര​ള​ത്തി​ന്​ വീ​ണ്ടും സ​േ​ന്താ​ഷ്​ ട്രോ​ഫി ഫൈ​ന​ൽ റൗ​ണ്ടി​ൽ മ​ത്സ​രി​ക്കാം. ജ​നു​വ​രി 18ന്​ ​ആ​ന്ധ്ര​പ്ര​ദേ​ശു​മാ​യും 20ന്​ ​ആ​ൻ​ഡ​മാ​ൻ നി​കോ​ബാ​റു​മാ​യും 22ന്​ ​ത​മി​ഴ​്​​നാ​ടു​മാ​യു​മാ​ണ്​ ദ​ക്ഷി​ണ​മേ​ഖ​ല മ​ത്സ​രം. 
Tags:    
News Summary - Santhosh Trophy Kerala Team -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT