അടുത്തവർഷം റഷ്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന് ക്രൊയേഷ്യയും സ്വിറ്റ്സർലൻഡും യോഗ്യത നേടി. യൂറോപ്യൻ പ്ലേഒാഫ് മത്സരങ്ങളിൽ ജയം നേടിയാണ് ഇരുടീമുകളും ലോകകപ്പ് ടിക്കറ്റുറപ്പാക്കിയത്. ദ്വിപാദ പ്ലേഒാഫുകളിൽ ക്രൊയേഷ്യ 4-1ന് ഗ്രീസിനെയും സ്വിറ്റ്സർലൻഡ് 1-0ന് വടക്കൻ അയർലൻഡിനെയുമാണ് മറികടന്നത്.
രണ്ട് രണ്ടാംപാദ പ്ലേഒാഫുകളും ഗോൾരഹിത സമനിലയിൽ അവസാനിച്ചപ്പോൾ ആദ്യപാദത്തിലെ വിജയങ്ങളുടെ ബലത്തിലാണ് ഇരുടീമുകളും യോഗ്യത ഉറപ്പാക്കിയത്.
ഇറ്റലി-സ്വീഡൻ, അയർലൻഡ്-െഡന്മാർക് രണ്ടാം പാദ പ്ലേഒാഫ് മത്സരങ്ങൾ കൂടി കഴിയുന്നതോടെ യൂറോപ്പിൽനിന്ന് റഷ്യയിലേക്കുള്ള ടീമുകളുടെ ചിത്രം പൂർത്തിയാവും. ആതിഥേയരായ റഷ്യക്കുപുറമെ, ഒമ്പത് ഗ്രൂപ്പുകളിലെയും ഒന്നാംസ്ഥാനക്കാരായി െബൽജിയം, ജർമനി, ഇംഗ്ലണ്ട്, സ്പെയിൻ, പോളണ്ട്, െഎസ്ലൻഡ്, പോർചുഗൽ, ഫ്രാൻസ്, സെർബിയ ടീമുകൾ യോഗ്യത നേടിയിരുന്നു.
നാലാമതും സ്വിറ്റ്സർലൻഡ് ആദ്യപാദത്തിലെ നേരിയ ലീഡിൽ പിടിച്ചുതൂങ്ങുന്നത് സുരക്ഷിതമല്ലെന്ന തിരിച്ചറിവിൽ ജയിക്കാനായി കളിച്ച സ്വിറ്റ്സർലൻഡിനെ വടക്കൻ അയർലൻഡ് പിടിച്ചുകെട്ടിയെങ്കിലും റഷ്യയിലേക്ക് പറക്കാനാവശ്യമായ സമനില നേടിയെടുക്കാൻ വ്ലാദിമിർ പെറ്റ്കോവിച്ചിെൻറ ടീമിനായി. തുടർച്ചയായി നാലാം തവണയും ലോകകപ്പ് ചരിത്രത്തിൽ 11ാം തവണയുമാണ് സ്വിറ്റ്സർലൻഡ് യോഗ്യത നേടുന്നത്.
ആദ്യപാദ ലീഡിൽ തൂങ്ങി ക്രോട്ടുകൾ സ്വന്തം മൈതാനത്ത് നടന്ന ആദ്യപാദത്തിൽ നേടിയ 4-1െൻറ ആധികാരികവിജയമാണ് ക്രൊയേഷ്യക്ക് തുണയായത്. ക്യാപ്റ്റനും റയൽ മഡ്രിഡ് താരവുമായ ലൂക മോഡ്രിച്ച്, ബാഴ്സലോണയുടെ ഇവാൻ റകിറ്റിച്ച്, ഇൻറർ മിലാെൻറ ഇവാൻ പെരിസിച്ച്, യുവൻറസിെൻറ മാരിയോ മൻസൂകിച്ച് തുടങ്ങിയ സൂപ്പർതാരങ്ങൾ അണിനിരന്ന ക്രൊേയഷ്യ രണ്ടാം പാദത്തിൽ ഗ്രീസിന് തിരിച്ചുവരവിനുള്ള അവസരം നിഷേധിക്കുക എന്ന ലളിതതന്ത്രമാണ് അവലംബിച്ചത്. സ്ലാറ്റ്കോ ഡാലിച്ചിെൻറ ടീം അത് കളത്തിൽ വിജയകരമായി നടപ്പാക്കുകയും ചെയ്തു.
ഇനി നാല് ടീമുകൾക്ക് കൂടി അവസരം ഇനി നാല് ടീമുകൾക്ക് കൂടിയാണ് റഷ്യൻ ലോകകപ്പിലേക്ക് അവസരമുള്ളത്. യൂറോപ്പിൽനിന്ന് ഇറ്റലി-സ്വീഡൻ, അയർലൻഡ്-െഡന്മാർക് മത്സരവിജയികളും ലാറ്റിനമേരിക്ക-ഒഷ്യാനിയയിൽനിന്ന് പെറു-ന്യൂസിലൻഡ്, കോൺകകാഫ്--ഏഷ്യയിൽനിന്ന് ഹോണ്ടുറസ്-ആസ്ട്രേലിയ മത്സരവിജയികളുമാണ് റഷ്യയിലേക്ക് പറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.