റോ​ഡ്രി​ഗ​സ്​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ലേ​ക്ക്​

മ​ഡ്രി​ഡ്​: റ​യ​ൽ മ​ഡ്രി​ഡി​​​െൻറ കൊ​ളം​ബി​യ​ൻ താ​രം ഹാ​മി​ഷ്​ റോ​ഡ്രി​ഗ​സ്​ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബ്​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ​ി​ലേ​ക്ക്. കൂ​ടു​മാ​റ്റം സം​ബ​ന്ധി​ച്ച്​  ഇ​രു ക്ല​ബു​ക​ളും ധാ​ര​ണ​യാ​യി. ഞാ​യ​റാ​ഴ്​​ച ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​വു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ലാ ​ലി​ഗ​യി​ൽ റ​യ​ൽ മ​ഡ്രി​ഡി​​​െൻറ അ​വ​സാ​ന മ​ത്സ​ര​ത്തി​നു​ശേ​ഷം സ്​​റ്റാ​ർ സ്​​ട്രൈ​ക്ക​റു​ടെ കൂ​ടു​മാ​റ്റം പു​റ​ത്തു​വി​ടാ​മെ​ന്നാ​ണ്​ ഇ​രു ക്ല​ബു​ക​ളു​ടെ​യും ധാ​ര​ണ.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച റ​യ​ൽ മ​ഡ്രി​ഡ്​-​സെ​വി​യ്യ മ​ത്സ​ര​ത്തി​ന്​ മു​േ​മ്പ ത​ന്നെ റോ​ഡ്രി​ഗ​സി​നെ വി​ട്ടു​ന​ൽ​കാ​നു​ള്ള തീ​രു​മാ​നം ആ​രാ​ധ​ക​ർ​ക്കി​ട​യി​ലെ​ത്തി​യി​രു​ന്നു. സാ​ൻ​റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ലെ മ​ത്സ​ര​ത്തി​​​െൻറ 60ാം മി​നി​റ്റി​ൽ താ​ര​ത്തെ പി​ൻ​വ​ലി​ച്ച​പ്പോ​ൾ എ​ഴു​ന്നേ​റ്റു​നി​ന്ന്​ അ​വ​ർ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. 2014ൽ ​​ഫ്ര​ഞ്ച്​ ക്ല​ബ്​ മോ​ണ​കോ​യി​ൽ​നി​ന്ന്​ മ​ഡ്രി​ഡ​ി​ലെ​ത്തി​യ കൊ​ളം​ബി​യ​ൻ താ​രം ഇൗ ​സീ​സ​ണി​ൽ ഏ​റെ​യും പ​ക​ര​ക്കാ​ര​നാ​യാ​ണ്​ ക​ള​ത്തി​ലെ​ത്തി​യ​ത്. സി​ദാ​​​െൻറ പ്ലെ​യി​ങ്​​ ഇ​ല​വ​നു പു​റ​ത്താ​യ​തോ​ടെ​യാ​ണ്​ ക്ല​ബ്​​മാ​റ്റ​ത്തെ​ക്കു​റി​ച്ച്​ ആ​ലോ​ച​ന സ​ജീ​വ​മാ​ക്കി​യ​ത്. അ​വ​സ​രം മു​ത​ലെ​ടു​ത്ത യു​നൈ​റ്റ​ഡ്​ കോ​ച്ച്​ ഹൊ​സെ മൗ​റീ​ന്യോ വ​ല​യെ​റി​ഞ്ഞു.
Tags:    
News Summary - rodrigus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.