Posted On
date_range Updated On
date_range ഇറ്റലിയെ ശരിയാക്കാൻ റോബർേട്ടാ മാൻസീനിയെത്തുന്നു
റോം: ലോകകപ്പിന് പുറത്തായ ഇറ്റലിയെ ഉയിർത്തെഴുന്നേൽപിക്കാൻ റോബർേട്ടാ മാൻസീനിയെത്തുന്നു. അസൂറിപ്പടയുടെ പുതിയ കോച്ചായി മാൻസീനി ഇന്ന് സ്ഥാനേമറ്റെടുക്കുമെന്ന് ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. മുൻ മാഞ്ചസ്റ്റർ സിറ്റി കോച്ചായ മാൻസീനി സെനിത് സെൻറ് പീറ്റേഴ്സ് ബർഗ് പരിശീലക പദവി രാജിവെച്ചാണ് മുൻ ദേശീയ ടീമിനൊപ്പം ചേരുന്നത്. 1984-94 സീസണിൽ ഇറ്റലിക്കായി 36 മത്സരങ്ങളിൽ പന്തുതട്ടി. 60 വർഷത്തിനിടെ ഇറ്റലി ആദ്യമായി ലോകകപ്പ് യോഗ്യത നേടാതെപോയതോടെ കോച്ച് ജിയാൻ പിയറോ വെഞ്ചുറയെ നവംബറിൽ പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.