മഡ്രിഡ്: സിദാനു കീഴിൽ മൂന്നാമതും തോറ്റ് റയൽ മഡ്രിഡ്. തകർന്നുകൊണ്ടിരുന്ന ക്ലബിനെ എടുത്തുയർത്താൻ സീസൺ അവസാനം വീണ്ടും റയൽ മഡ്രിഡിലേക്ക് തിരിച്ചെത്തിയ സിനദിൻ സിദാന് കാര്യങ്ങൾ ഇനിയും ശരിയാക്കാനായിട്ടില്ലെന്ന്് തെളിയിച്ച് മറ്റൊരു തോൽവികൂടി. 37ാം മത്സരത്തിൽ റയൽ സോസിഡാഡ്, റയൽ മഡ്രിഡിനെ 3-1ന് തോൽപിച്ചു. പ്രതിരോധതാരം ജീസസ് വല്ലേയോക്ക് ചുവപ്പു കാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നതാണ് റയൽ മഡ്രിഡിന് വിനയായത്.
ഗരത് ബെയ്ലിനു പകരം ആദ്യ ഇലവനിൽ ഇടംലഭിച്ച മുൻ മാഞ്ചസ്റ്റർ സിറ്റി കൗമാരതാരം ബ്രഹിം ഡിയസിെൻറ മനോഹര ഗോളിൽ മുന്നിലെത്തിയായിരുന്നു റയലിെൻറ തുടക്കം. പക്ഷേ, റയലിന് ഏറെ സേന്താഷിക്കാൻ വകയുണ്ടായില്ല. 26ാം മിനിറ്റിൽ മിഖേൽ മരീനോയുടെ ഗോളിൽ എതിരാളികൾ ഒപ്പംപിടിച്ചു.
പത്തിലേക്ക് ചുരുങ്ങിയ റയലിനെതിരെ രണ്ടാംപകുതിയിൽ രണ്ടു ഗോളുമായി (ജൊസേബാ സാൽഡുവ-57, ആൻഡർ ബരേനെറ്റിയ-67) റയൽ സോസിഡാഡ് അവസരം മുതലാക്കി. ഒരു മത്സരം ബാക്കിയിരിക്കെ റയൽ മഡ്രിഡ് 68 പോയൻറുമായി മൂന്നാമതാണ്.
അതേസമയം, ചാമ്പ്യന്മാരായ ബാഴ്സലോണ 26ാം ജയം സ്വന്തമാക്കി. ഗെറ്റാഫക്കെതിരായ മത്സരത്തിൽ അർതുറോ വിദാൽ (39) ഒരു ഗോൾ നേടിയപ്പോൾ, മറ്റൊന്ന് സെൽഫിലാണ്. അത്ലറ്റികോ മഡ്രിഡ് സെവിയ്യയോട് 1-1ന് സമനിലയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.