ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​: അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ x റ​യ​ൽ മ​ഡ്രി​ഡ്​ ര​ണ്ടാം സെ​മി ഇ​ന്ന്​

മ​ഡ്രി​ഡ്​: അ​ര​നൂ​റ്റാ​ണ്ടാ​യി അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​​​െൻറ പ്രി​യ​പ്പെ​​ട്ട ക​ളി​മു​റ്റ​മാ​യ വി​സെ​​​െൻറ കാ​ൾ​ഡെ​റോ​ൺ ക​ണ്ണ​ട​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. പു​തി​യ ത​ട്ട​ക​ത്തി​ലേ​ക്ക്​ ക​ളി​യി​ടം മാ​റ്റു​േ​മ്പാ​ൾ ഇ​തു​വ​രെ ക​ളി​ച്ചു​മെ​തി​ച്ച മ​ണ്ണി​നോ​ട്​ യാ​ത്ര​പ​റ​യു​ന്ന നൊ​മ്പ​ര​ത്തി​ലാ​ണ്​ ഫെ​ർ​ണാ​ണ്ടോ ടോ​റ​സും ഗാ​ബി​യും അ​​​െൻറാ​യി​ൻ ​ഗ്രീ​സ്​​മാ​നു​മെ​ല്ലാം. ഇ​ന്ന​ത്തെ യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ര​ണ്ടാം​പാ​ദ സെ​മി ഉ​ൾ​പ്പെ​ടെ ഇ​നി ഇ​വി​ടെ ര​ണ്ട്​ ക​ളി​ക​ൾ മാ​ത്രം. സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന്​ ന​ഗ​ര​വൈ​രി​ക​ളാ​യ റ​യ​ൽ മ​ഡ്രി​ഡെ​ത്തു​േ​മ്പാ​ൾ വി​സെ​​​െൻറ കാ​ൾ​ഡെ​റോ​ണി​​ന്​ ഇ​ന്നാ​വും യ​ഥാ​ർ​ഥ വി​ട​വാ​ങ്ങ​ൽ മ​ത്സ​രം.

ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫൈ​ന​ലി​​ൽ ഇ​ടം​നേ​ടാ​നു​ള്ള നി​ർ​ണാ​യ​ക മ​ത്സ​രം ച​രി​ത്ര​പോ​രാ​ട്ട​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ ഡീ​ഗോ സി​മി​യോ​ണി​യും സം​ഘ​വും ഇ​ഷ്​​ട മൈ​താ​നി​യി​ലി​റ​ങ്ങു​ന്ന​ത്. അ​ത്​​ല​റ്റി​കോ ജ​യി​ച്ചാ​ലും തോ​റ്റാ​ലും ച​രി​ത്ര​ത്തി​​​െൻറ ഭാ​ഗ​മാ​വു​ന്ന വി​സെ​​​െൻറ കാ​ൾ​ഡെ​റോ​ണി​ലെ ച​രി​ത്ര പോ​രാ​ട്ട​മാ​വു​​മി​ത്. എ​ങ്കി​ല​ത്, ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ ആ​തി​ഥേ​യ​ർ. സാ​ൻ​റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ ന​ട​ന്ന ആ​ദ്യ​പാ​ദ സെ​മി​യി​ൽ വ​ഴ​ങ്ങി​യ 3-0ത്തി​​​െൻറ തോ​ൽ​വി​യു​ടെ ക​ട​വു​മാ​യാ​ണ്​ അ​ത്​​ല​റ്റി​കോ ഇ​ന്ന്​ രാ​ത്രി​യി​ൽ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ​യും സം​ഘ​ത്തെ​യും വ​ര​വേ​ൽ​ക്കു​ന്ന​ത്.
 

ക്രിസ്റ്റ്യനോയെന്ന വിസ്മയം
അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​നെ​തി​രെ ബൂ​ട്ട​ണി​യു​േ​മ്പാ​ൾ ഇ​ര​ട്ടി ശോ​ഭ​യു​ള്ള ന​ക്ഷ​ത്ര​മാ​യി മാ​റു​ന്ന പ​തി​വ്​ ഒ​രാ​ഴ്​​ച​മു​മ്പ്​ സാ​ൻ​റി​യാ​ഗോ​ബെ​ർ​ണ​ബ്യൂ​വി​ൽ ആ​വ​ർ​ത്തി​ച്ചാ​ണ്​ ക്രി​സ്​​റ്റ്യാ​നോ​യു​ടെ വ​ര​വ്. ക​രു​ത്തു​റ്റ മു​ന്നേ​റ്റ​വും പ്ര​തി​രോ​ധ​വു​മു​ള്ള സി​മി​യോ​ണി​യു​ടെ സം​ഘ​​ത്തി​ന്​ സി​ന​ദി​ൻ സി​ദാ​ൻ ​ക​ത്രി​ക പൂ​ട്ടി​ട്ട​പ്പോ​ൾ നി​റ​ഞ്ഞാ​ടി​യ​ത്​ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. ഹാ​ട്രി​ക്​ ഗോ​ളു​മാ​യി അ​യ​ൽ​ക്കാ​രെ നാ​ണം​കെ​ടു​ത്തി​യ​തി​​​െൻറ അ​തേ ആ​വേ​ശ​ത്തി​ൽ​ത​ന്നെ​യാ​ണ്​ ​ക്രി​സ്​​റ്റ്യാ​നോ വി​സെ​​​െൻറ​യി​ലെ​ത്തു​ന്ന​ത്. മൂ​ന്നു ഗോ​ളി​നു​ള്ള ശ​ക്​​ത​മാ​യ ലീ​ഡ്​ ത​ന്നെ റ​യ​ലി​നെ മു​ക്കാ​ൽ പ​ങ്ക്​ ജ​യി​പ്പി​ച്ചു ക​ഴി​ഞ്ഞു. ഇ​നി അ​ദ്​​ഭു​ത​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ പോ​ലും ആ​ദ്യ​പാ​ദ​ത്തി​ലെ ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ കീ​ഴ​ട​ങ്ങി​ല്ലെ​ന്നു​ള്ള ഉ​റ​പ്പ്​ ആ​രാ​ധ​ക​ർ​ക്കു​മു​ണ്ട്. 

റൊ​ണാ​ൾ​ഡോ ഫോ​മി​ലേ​ക്കു​യ​ർ​ന്ന​തും ബെ​ൻ​സേ​മ​യ, കാ​സ്​​മീ​റോ, ഇ​സ്​​കോ എ​ന്നി​വ​രു​ടെ മു​ന്നേ​റ്റ​ത്തി​ന്​ മൂ​ർ​ച്ച​യേ​റി​യ​തും ചാ​മ്പ്യ​ന്മാ​ർ​ക്ക്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന ഘ​ട​ക​ങ്ങ​ൾ. ഇ​തി​ന്​ പു​റ​മെ​യാ​ണ്​ പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ൽ നി​ന്നെ​ത്തി ഗോ​ള​ടി​ച്ച്​ മ​ട​ങ്ങു​ന്ന​ത്​ ശീ​ല​മാ​ക്കി​യ ഹാ​മി​ഷ്​ റോ​ഡ്രി​ഗ​സും അ​ൽ​വാ​രോ മൊ​റാ​റ്റ​യു​മെ​ല്ലാം ന​ൽ​കു​ന്ന ആ​ത്​​മ​വി​ശ്വാ​സം. ഗാ​രെ​ത്​ ബെ​യ്​​ൽ, പെ​പെ എ​ന്നി​വ​ർ​ക്കൊ​പ്പം ഡാ​നി കാ​ർ​വ​യാ​ൽ​കൂ​ടി പ​രി​ക്ക്​ ലി​സ്​​റ്റി​ലേ​ക്ക്​ ക​യ​റി​യ​ത്​ മാ​ത്ര​മാ​ണ്​ അ​വ​സാ​ന മ​ണി​ക്കൂ​റി​ലെ ആ​ശ​ങ്ക.
 

അ​ത്​​ല​റ്റി​കോ തി​രി​ച്ചു​വ​രു​മോ​?
ആ​ദ്യ​പാ​ദ​ത്തി​ലെ തോ​ൽ​വി​യു​ടെ ക​ടം വ​ലു​താ​ണെ​ങ്കി​ലും അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​​​െൻറ തി​രി​ച്ചു​വ​ര​വ്​ കൊ​തി​ക്കു​ന്ന​വ​ർ​ക്ക്​ പ്ര​തീ​ക്ഷി​ക്കാ​ൻ ഒ​രു​പാ​ട്​ ഘ​ട​ക​ങ്ങ​ളു​ണ്ട്. അ​ര​നൂ​റ്റാ​ണ്ട്​ ക​ളി​ച്ച മ​ണ്ണി​ലെ അ​വ​സാ​ന യൂ​റോ​പ്യ​ൻ പോ​രാ​ട്ടം, അ​ണി​യ​റ​യി​ൽ ബു​ദ്ധി​ശാ​ലി​യാ​യ സി​മി​യോ​ണി​യു​ടെ ത​ന്ത്ര​ങ്ങ​ൾ, മൂ​ന്നാം വ​ട്ട​വും റ​യ​ലി​ന്​ മു​ന്നി​ൽ വീ​ണു​ട​യു​ന്ന ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ മോ​ഹ​ങ്ങ​ൾ...

പ​ക്ഷേ, സി​ന​ദി​ൻ സി​ദാ​നും ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ചേ​ർ​ന്നൊ​രു​ക്കു​ന്ന പ​ത്​​മ​വ്യൂ​ഹ​ത്തെ എ​ങ്ങ​നെ ഭേ​ദി​ക്കു​മെ​ന്ന​താ​ണ്​ ഉ​ത്ത​രം​കി​ട്ടാ​ത്ത ​േചാ​ദ്യം. അ​​​െൻറാ​യി​ൻ ഗ്രീ​സ്​​മാ​ൻ, കെ​വി​ൻ ഗ​മീ​േ​റ​ാ, ഗാ​ബി, കൊ​കെ തു​ട​ങ്ങി അ​തി പ്ര​ഗ​ല്​​​ഭ​രു​ടെ ടീ​മി​നെ​യാ​ണ്​ ആ​റു ദി​വ​സം മു​മ്പ്​ സാ​ൻ​റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ പ​ന്തു​കി​ട്ടാ​തെ ത​ള​ച്ചി​ട്ട​ത്. സി​ദാ​​​െൻറ ത​ന്ത്ര​ങ്ങ​ൾ​ക്ക്​ സി​മി​യോ​ണി​യു​ടെ പ്ലാ​ൻ ‘ബി’ ​എ​ന്താ​വു​മെ​ന്ന്​ ഇ​ന്ന​റി​യാം. വ​മ്പ​ൻ​ടീ​മു​ക​ൾ​ക്കെ​തി​രെ ഗ്രീ​സ്​​മാ​​​െൻറ​യും ഗ​മീ​റോ​യു​ടെ​യും അ​തി​വേ​ഗ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളാ​ണ്​ എ​ന്നും അ​ത്​​ല​റ്റി​കോ​ക്ക്​ വി​ജ​യ​മൊ​രു​ക്കു​ന്ന​ത്. പ​ക്ഷേ, ക​ഴി​ഞ്ഞ ത​വ​ണ ഇൗ ​ത​ന്ത്രം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. നാ​ലു ഗോ​ൾ മ​ട​ക്കി​ന​ൽ​കു​ക എ​ന്ന ഹി​മാ​ല​യ​ൻ വെ​ല്ലു​വി​ളി​ക്കൊ​പ്പം സ്വ​ന്തം വ​ല ഒ​രി​ക്ക​ൽ​പോ​ലും ഇ​ള​കാ​തെ കാ​ത്തു​കൊ​ള്ളു​ക​യെ​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​വും അ​ത്​​ല​റ്റി​കോ​ക്കു​ണ്ട്. ഇ​തി​നെ​ല്ലാം പു​റ​മെ​യാ​ണ്​ ആ​രാ​ധ​ക മ​ന​സ്സി​ലെ ബിം​ബ​മാ​യി മാ​റി​യ വി​സെ​​​െൻറ കാ​ൾ​​ഡെ​റോ​ണി​ൽ​നി​ന്നും എ​ന്നും ഒാ​ർ​മി​ക്കാ​നൊ​രു മ​നോ​ഹ​ര​​ജ​യ​മെ​ന്ന മോ​ഹം.
Tags:    
News Summary - Real Madrid vs Atlético Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.