മഡ്രിഡ്: സ്പാനിഷ് കരുത്തരായ റയൽ മഡ്രിഡിെൻറ വിഖ്യാത ഡിഫൻഡർ ഗോയോ ബെനിറ്റോ (73) അന്തരിച്ചു. പത്ത് വർഷമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന ബെനിറ്റോയുടെ വിയോഗ വിവരം ക്ലബ് അധികൃതർ വ്യാഴാഴ്ച സ്ഥിരീകരിച്ചു. കരിയറിലെ ഏറിയ പങ്കും റയലിൽ ചെലവഴിച്ച അഗ്രിഗോറിയോ ബെനിറ്റോ റൂബിയോ എന്ന ‘ഗോയോ’ 13 സീസണുകളിലായി 420 മത്സരങ്ങളിൽ കുപ്പായമണിഞ്ഞിട്ടുണ്ട്.
1969 മുതൽ 1982 വരെ റയലിെൻറ അണിയിൽ സജീവസാന്നിധ്യമായിരുന്ന ഈ പ്രതിരോധ ഭടൻ ആറു ലീഗ് കിരീടങ്ങളും അഞ്ചു സ്പാനിഷ് കിങ്സ് കപ്പ് കിരീടങ്ങളും സാൻറിയാഗോ ബെർണബ്യൂവിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1969ൽ അരങ്ങേറിയ ബെനിറ്റോ ആ പതിറ്റാണ്ടിൽ സ്പാനിഷ് ഫുട്ബാളിൽ മേധാവിത്വം കാണിച്ച മഡ്രിഡിെൻറ ‘യേയേ’ ടീമിെൻറ അവിഭാജ്യ ഘടകമായിരുന്നു. റയലിെൻറ ലോറേറ്റ് ഡിസ്റ്റിങ്ഷൻ ബഹുമതി നേടിയ രണ്ടുതാരങ്ങളിൽ ഒരാളാണ്.
ക്ലബിെൻറ ചരിത്രത്തിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിലെരാളായ െബനിറ്റോ എക്കാലവും തങ്ങളുടെ മൂല്യങ്ങളെ പ്രതിനിധാനം ചെയ്ത വ്യക്തിയായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ റയൽ മഡ്രിഡ് അനുസ്മരിച്ചു. സ്പെയിനിനുവേണ്ടി 22 കളികളിൽ കളത്തിലിറങ്ങി. ഭാര്യയും മൂന്നു മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.