ബാഴ്സലോണ: അത്ലറ്റിേകാ ബിൽബാവോ ഉയർത്തിയ കനത്ത വെല്ലുവിളിയെ െഎവാൻ റാക്കിറ്റിച്ചിെൻറ ഗോളിൽ ബാഴ്സലോണ മറികടന്നു. ജയത്തോടെ ചിരവൈരികളായ റയൽ മഡ്രിഡിനെ മറികടന്ന് ബാഴ്സ പോയൻറ് ടേബിളിൽ ഒന്നാംസ്ഥാനത്തേക്ക് കയറി.
മത്സരത്തിൽ 72 ശതമാനം സമയവും പന്ത് കൈവശം വെച്ചിട്ടും അത്ലറ്റികോ ബിൽബാവോയുടെ പ്രതിരോധത്തെ മറികടക്കാൻ ബാഴ്സ നന്നേ വിയർത്തു. ഒടുവിൽ 71ാം മിനിറ്റിൽ െഎവാൻ റാക്കിറ്റിച്ച് ഗോളിലൂടെ ബാഴ്സക്ക് നിർണായക വിജയമൊരുക്കുകയായിരുന്നു.
700ാമത് ഗോൾനേട്ടത്തോടെ ലയണൽ മെസ്സി ജന്മദിനം അവിസ്മരണീയമാക്കുമെന്ന് പ്രതീക്ഷിച്ചവർക്ക് നിരാശയായിരുന്നു ഫലം. മെസ്സിയുടെ മുന്നേറ്റങ്ങൾ ബിൽബാവോയുടെ പ്രതിരോധത്തിൽ തട്ടിത്തെറിക്കുയായിരുന്നു.
31 മത്സരങ്ങളിൽ നിന്നും ബാഴ്സക്ക് 68പോയൻറുള്ളപ്പോൾ ഒരു മത്സരം കുറച്ചുകളിച്ച റയൽ മഡ്രിഡിന് 65പോയൻറാണുള്ളത്. 31 മത്സരങ്ങളിൽ നിന്നും 55 പോയൻറുള്ള അത്ലറ്റികോ മഡ്രിഡാണ് മൂന്നാമതുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.