പാരിസ്: ഫ്രഞ്ച് ലീഗിൽ തോൽവിയറിയാതെ കുതിച്ച പി.എസ്.ജിക്ക് സ്ട്രോസ്ബർഗിെൻറ േഷാക്ക്. 2-1ന് മുൻ ചാമ്പ്യന്മാരെ അട്ടിമറിച്ച് സ്ട്രോസ്ബർഗ് ലീഗിലെ നാലാം ജയം സ്വന്തമാക്കി. 13ാം മിനിറ്റിൽതന്നെ എതിർസംഘം പി.എസ്.ജിയുടെ വലകുലുക്കിയിരുന്നു. ന്യൂണോ കോസ്റ്റയാണ് മത്സരം ചൂടുപിടിക്കുന്നതിനുമുേമ്പ പി.എസ്.ജിയെ ഞെട്ടിച്ചത്. എന്നാൽ, എംബാപ്പെയിലൂടെ (42ാം മിനിറ്റ്) ആദ്യ പകുതിയിൽതന്നെ പി.എസ്.ജി സമനില പിടിച്ചു.
വിജയഗോളിനായി കുതിക്കുന്നതിനിടയിൽ പി.എസ്.ജിയെ തളർത്തി സ്റ്റീഫൻ ബോക്കനും (65) ഗോൾ നേടിയതോടെ സ്ട്രോസ്ബർഗ് പ്രതിരോധം കനപ്പിച്ചു. ഡി മരിയയെ പിൻവലിച്ച് എഡിസൻ കവാനിയെ ഇറക്കി കോച്ച് ഇനയ് എംറി മാറ്റങ്ങൾ വരുത്തിനോക്കിയെങ്കിലും രക്ഷയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.