നൈനാംവളപ്പിനെ തേടി വീണ്ടും ഫിഫയുടെ സമ്മാനങ്ങൾ


കോഴിക്കോട്​: നൈനാംവളപ്പിലെ ഫുട്​ബാൾ ആരാധകർക്കായി ഫിഫയുടെ സമ്മാനങ്ങൾ വീണ്ടുമെത്തി. ലോകകപ്പ് േട്രാഫിയുടെ സുവർണ മാതൃക, അഡിഡാസി​െൻറ ഫിഫ ഫെയർ പ്ലേ ടീ-ഷർട്ട്, കപ്പ്, ബാഡ്ജ്, പെനൻറ്, പേനകൾ, കോയിൻ, സ്​റ്റിക്കർ എന്നിവയും ബ്രസീൽ 2014 ലോകകപ്പി​​െൻറ സമ്പൂർണവിവരങ്ങൾ അടങ്ങുന്ന 300-ഓളം പേജുള്ള ടെക്നിക്കൽ റിപ്പോർട്ടുമാണ്​ നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ്​ അസോസിയേഷൻ (എൻഫ) പ്രസിഡൻറ്​ എൻ.വി. സുബൈറിന്​ സ്വിറ്റ്സർലൻഡിലെ ഫിഫ ആസ്​ഥാനത്ത് നിന്ന്​ ലഭിച്ചത്. 

ഇവിടത്തെ ഫുട്ബാൾ വിശേഷങ്ങൾ ബി.ബി.സി, സി.എൻ.എൻ ചാനലുകളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്​പോർട്സ്​ ചാനലായ ഇ.എസ്​.പി.എൻ 2006 ജർമനി ലോകകപ്പ് സമയത്ത് നേരിട്ട് എത്തിയാണ് നൈനാംവളപ്പി​െൻറ ഫുട്ബാൾ കമ്പം ലോകത്തെ അറിയിച്ചത്. 

Tags:    
News Summary - nainamvalappu gets gift from fifa -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.