ജൊഹാനസ്ബർഗ്: ഉത്തരാഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോയും തുനീഷ്യയും 2018 റഷ്യൻ ലോകകപ്പ് യോഗ്യത നേടിയതോടെ ആഫ്രിക്കയുടെ പട്ടിക പൂർത്തിയായി. നൈജീരിയ, സെനഗാൾ, ഇൗജിപ്ത് രാജ്യങ്ങൾ നേരത്തെതന്നെ യോഗ്യത കരസ്ഥമാക്കിയിരുന്നു.
നിർണായക പോരാട്ടങ്ങൾ നടന്ന ഗ്രൂപ് ‘എ’യിൽ നിന്നാണ് തുനീഷ്യ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചത്. അവസാന മത്സരത്തിൽ ലിബിയക്കെതിരെ ഗോൾ രഹിത സമനിലയിൽ കുരുങ്ങിയെങ്കിലും 14 പോയൻറുമായി അവർ ഗ്രൂപ് ചാമ്പ്യന്മാരായി ടിക്കറ്റുറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള കോംേഗാ, ഗിനിയെ അവസാന മത്സരത്തിൽ 3-1ന് തോൽപിച്ചെങ്കിലും 13 പോയൻറ് നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഫ്രാൻസിൽനിന്ന് സ്വതന്ത്രമായതിനുശേഷം ഇതു അഞ്ചാം തവണയാണ് തുനീഷ്യ ലോകകപ്പിന് യോഗ്യത നേടുന്നത്. ഗ്രൂപ് ‘സി’യിലുള്ള മൊേറാക്കോ അവസാന മത്സരത്തിൽ െഎവറികോസ്റ്റിനെ 2-0ത്തിന് തോൽപിച്ചാണ് 12 പോയേൻറാടെ ഗ്രൂപ് ചാമ്പ്യന്മാരായത്. അഞ്ചാം തവണയാണ് മൊേറാക്കോ ലോക മാമാങ്കത്തിന് അവസരം നേടുന്നത്.
ഗർവീന്യോ, സോളമൻ കാലു, വിൽഫ്രഡ് സാഹ എന്നിവരുടെ െഎവറി കോസ്റ്റ് ഗ്രൂപ് ‘സി’യിൽ മൊറോക്കോക്ക് പിന്നിൽ (8 പോയൻറ്) രണ്ടാം സ്ഥാനത്താണ്. അസമാവോ ഗ്യാൻ, ഡാനിയേൽ അമാർട്ടി, ജോർദൻ അയേവ് എന്നിവരുടെ ഘാന ഗ്രൂപ് ‘ഇ’യിൽ ഒരു ജയംമാത്രം സ്വന്തമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാല് ടീമുകൾ വീതമുള്ള അഞ്ച് ഗ്രൂപ്പിലായി 20 രാജ്യങ്ങളാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.