Posted On
date_range Updated On
date_range ‘ഗോളിന് ഉൗൺ’ വിവാദമായി; മാസ്റ്റർകാർഡ് ഉപേക്ഷിച്ചു
സാവോ പോളോ: സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിയെയും നെയ്മറെയും ഉള്‍പ്പെടുത്തി മാസ്റ്റര്‍ കാര്‍ഡ് പ്രഖ്യാപിച്ച ഭക്ഷ്യവിതരണ പദ്ധതിയുടെ കാമ്പയിൻ ആരാധക പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു. മെസ്സിയും നെയ്മറും നേടുന്ന ഒാരോ ഗോളുകൾക്കും ലാറ്റിനമേരിക്കയിലും കരീബിയൻ ദ്വീപുകളിലുമുള്ള 10,000 സ്കൂൾ വിദ്യാർഥികൾക്ക് ഒരുനേരത്തേ ഭക്ഷണം വിതരണം ചെയ്യുമെന്നായിരുന്നു കാമ്പയിനിലൂടെയുള്ള വാഗ്ദാനം. ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയെ മെസ്സിയും നെയ്മറും സ്വാഗതം ചെയ്തെങ്കിലും സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.