മാഞ്ചസ്റ്റർ പോരാട്ടത്തിൽ യുണൈറ്റഡ്

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ടീമുകളുടെ പോരാട്ടത്തിൽ യുണൈറ്റഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്.

മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ആന്‍റണി മാര്‍ഷ്യലും യുണൈറ്റഡിനായി ഗോൾ നേടി. സിറ്റിയുടെ ഏക ഗോള്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയുടെ വകയായിരുന്നു.

ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള യുണൈറ്റഡിന്‍റെ തോൽവിയറിയാത്ത അഞ്ചാം മത്സരമായിരുന്നു ഇന്നലെ. മാഞ്ചസ്റ്റർ സിറ്റി ലീഗിൽ മൂന്നാം സ്ഥാനത്താണ്. ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Tags:    
News Summary - manchester united vs manchester city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT