ലണ്ടൻ: കഴിഞ്ഞ ആഗസ്റ്റ് 22ന്, പ്രീമിയർ ലീഗിലെ സിറ്റിയുടെ രണ്ടാം മത്സരത്തിൽ എവർട്ടനിേനാട് 1-1ന് സമനിലയിലായതാണ്. പിന്നീട് ഇതുവരെ കളിച്ചത് 16 മത്സരങ്ങൾ. അതിൽ ഒറ്റ തവണപോലും സിറ്റിയെ തളക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാർക്ക് കഴിഞ്ഞില്ല. മാഞ്ചസ്റ്റർ യുനൈറ്റഡ്, ലിവർപൂൾ, ചെൽസി, ആഴ്സനൽ തുടങ്ങി ഇംഗ്ലണ്ടിലെ ഹെവിവെയ്റ്റർമാർ ഒാരോ തവണ നേരിടുേമ്പാഴും സിറ്റിയുടെ വിജയക്കുതിപ്പിന് ഇേതാടുകൂടെ അവസാനമാകുമെന്ന പ്രവചനങ്ങളെല്ലാം കാറ്റിൽപറത്തി മാഞ്ചസ്റ്റർ സിറ്റി കുതിക്കുകയാണ്. 16ാം മത്സരത്തിൽ അവർ ഗോളടിവീരൻ ഹാരികെയ്നിെൻറ ടോട്ടൻഹാമിനെയും തകർത്തു (4-1).
ഇൽകി ഗണ്ടോഗാൻ (14), കെവിൻ ഡിബ്രൂയിൻ (70), റഹീം സ്റ്റർലിങ് (80, 90) എന്നിവരാണ് ടോട്ടൻഹാമിെൻറ കഥകഴിച്ചത്. ക്രിസ്റ്റ്യൻ എറിക്സൻ 93ാം മിനിറ്റിൽ ഗോൾ നേടിയതിൽ ടോട്ടൻഹാമിന് ആശ്വസിക്കാം. മറ്റു മത്സരങ്ങളിൽ ചെൽസി, സതാംപ്ടണിനെയും (1-0) ആഴ്സനൽ, ന്യൂകാസിലിനെയും (1-0) മാഞ്ചസ്റ്റർ യുനൈറ്റഡ്, വെസ്റ്റ്ബ്രോംവിച്ചിനെയും(2^1) വെസ്റ്റ് ഹാം, സ്റ്റോക് സിറ്റിയെയും (3-0) തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.