അഴിമതിയും റഫറിമാരും ഫുട്​ബാളിനെ നശിപ്പിക്കുന്നു -മെസ്സി

സാവോപോളോ: ലൂസേഴ്​സ്​ ഫൈനലിലെ ചുവപ്പുകാർഡിനു​ പിന്നാലെ റഫറിയിങ്ങിനെയും ലാറ്റിനമേരിക്കൻ ഫുട്​ബാൾ സംഘടനയാ യ കോൺമെബോളിനെയും വിമർശിച്ച്​ ലയണൽ മെസ്സി. ‘‘അഴിമതിയും റഫറിമാരും ഫുട്​ബാൾ ആസ്വദിക്കുന്നതിൽനിന്ന്​ ആരാധകരെ തടയുകയാണ്​. ഫുട്​ബാളിനെ അവർ നശിപ്പിക്കുന്നു’’ -മെസ്സി പറഞ്ഞു. സെമിയിൽ അർജൻറീന ബ്രസീലിനോട്​ തോറ്റപ്പോഴും റ ഫറിയിങ്ങിനെ മെസ്സി കുറ്റപ്പെടുത്തിയിരുന്നു. ബ്രസീലിന്​ പ്രത്യേക പരിഗണന നൽകുന്നതായായിരുന്നു ആരോപണം.

ത​ ​െൻറയും മെഡലി​​െൻറയും ഫൗൾ ചുവപ്പുകാർഡ്​ അർഹിക്കുന്നതായിരുന്നില്ലെന്ന്​ മെസ്സി പറഞ്ഞു. ഇക്കാര്യം പിന്നീട്​ മെഡലും ശരിവെച്ചു.
അതേസമയം, മെസ്സിയുടെ ആരോപണം കോൺമെബോൾ നിഷേധിച്ചു. മത്സരത്തിലെ തീരുമാനങ്ങൾ എതിരാവു​േമ്പാൾ ഇത്തരം ആരോപണങ്ങളുമായി രംഗത്തുവരുന്നത്​ അൽപത്തമാണെന്ന്​ സംഘടന പറഞ്ഞു.

കോപ: അർജൻറീനക്ക്​ മൂന്നാം സ്ഥാനം
സാവോപോളോ: കഴിഞ്ഞ രണ്ടു​ വർഷങ്ങളിൽ ഫൈനലിലേറ്റ തോൽവിക്ക്​ ചിലിയോട്​ കണക്കുതീർത്ത അർജൻറീനക്ക്​ കോപ അമേരിക്ക ഫുട്​ബാൾ ടൂർണമ​െൻറിൽ മൂന്നാം സ്ഥാനം. ഇരട്ട ചുവപ്പുകാർഡ്​ നിറംകെടുത്തിയ ലൂസേഴ്​സ്​ ഫൈനലിൽ 2-1നായിരുന്നു അർജൻറീനയുടെ ജയം. ആദ്യ പകുതിയിലായിരുന്നു അർജൻറീനയുടെ രണ്ടു​ ഗോളുകളും. 12ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയും 22ാം മിനിറ്റിൽ പൗളോ ഡിബാലയും സ്​കോർ ചെയ്​തു. 59ാം മിനിറ്റിൽ പെനാൽറ്റിയിൽനിന്ന്​ അർതുറോ വിദാലി​​െൻറ വകയായിരുന്നു ചിലിയുടെ ഗോൾ.

പന്തില്ലാത്ത സമയത്ത്​ പരസ്​പരം ഉന്തും തള്ളും നടത്തിയതിന്​​ 37ാം മിനിറ്റിൽ അർജൻറീനയുടെ സൂപ്പർ താരം ലയണൽ മെസ്സിക്കും ചിലി ഡിഫൻഡർ ഗാരി മെഡലിനും നേരെ പരഗ്വേക്കാരനായ റഫറി മാരിയോ ഡിയസ്​ ഡെ വിവാർ ചുവപ്പുകാർഡ്​ വീശിയത്​ മത്സരത്തി​‍​െൻറ നിറംകെടുത്തി. പരമാവധി മഞ്ഞക്കാർഡ്​ മാത്രം അർഹിക്കുന്ന ഫൗളിനായിരുന്നു റഫറിയുടെ അമിതാവേശം. മത്സരശേഷം റഫറിയിങ്ങിനെ വിമർശിച്ച മെസ്സി മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽദാന ചടങ്ങിനുമെത്തിയിരുന്നില്ല.

Tags:    
News Summary - lionel messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.