അഭ്യൂഹങ്ങൾക്ക്​ അവസാനം; മെസ്സി 2021 വരെ ബാഴ്​ലോണയിൽ

മഡ്രിഡ്​: ബാഴ്​സലോണ വിടുമെന്ന വാർത്തകൾക്ക്​ വിരാമമായി ലയണൽ മെസ്സി ക്ലബുമായുള്ള കരാർ 2021 വരെ നീട്ടി. ഇൗ സീസൺ അവസാനം വരെയായിരുന്നു നിലവിലെ കരാർ. പുതിയ കരാറോടെ താരം 34 വയസ്സുവരെ ബാഴ്​സയിൽതന്നെ തുടരും. ഇത്​ ഒമ്പതാം തവണയാണ്​ ക്ലബുമായി മെസ്സി കരാർ പുതുക്കുന്നത്​.

‘‘4788 ദിവസങ്ങൾക്ക​ു​ മുമ്പാണ്​ മെസ്സി ബാഴ്​സക്കായി അരങ്ങേറ്റംകുറിച്ചത്​. 602 മത്സരങ്ങളിൽ അടിച്ചുകൂട്ടിയത്​ 523 ഗോൾ. നേടിയത്​ 30 ട്രോഫികൾ. ബാഴ്​സ​ക്കൊപ്പം അദ്ദേഹത്തി​​െൻറ കുതിപ്പ്​ 2021 വരെയുണ്ടാവും’’ -വാർത്ത പുറത്തുവിട്ടുകൊണ്ട്​ ബാഴ്​സലോണ അധികൃതർ ട്വിറ്ററിൽ കുറിച്ചു. 
Tags:    
News Summary - Lionel Messi signs new Barcelona deal to run until 2021 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.