യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്​കാരം അഞ്ചാം തവണയും മെസ്സിക്ക്​

ലണ്ടൻ: യൂറോപ്യൻ ലീഗുകളിലെ ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ഷൂ പുരസ്​കാരം ബാഴ്​സലോണയുടെ സൂപ്പർതാരം ലയണൽ മെസ്സിക്ക്​. അഞ്ചാം തവണയാണ്​ മെസ്സി അർഹനാവുന്നത്​. ഇതോടെ നാലുതവണ അവാർഡ്​ നേടിയ ക്രിസ്​റ്റ്യാനോയെ മറികടന്ന്​ മെസ്സി പുതിയ റെക്കോഡ്​ കുറിച്ചു. ലാ ലിഗ 2017-18 സീസണിൽ 36 മത്സരങ്ങളിൽ നിന്ന്​ 34 ഗോൾ നേടിയ മെസ്സി, ലിവർപൂളി​​െൻറ മുഹമ്മദ്​ സലാഹിനെയാണ്​ (32 ഗോൾ) മറികടന്നത്​. ഹാരികെയ്​ൻ (30) ആണ്​ മൂന്നാം സ്​ഥാനത്ത്​. നേരത്തെ 2009–10, 2011–12, 2012–13, 2016–17 സീസണുകളിലാണ്​ മെസ്സി ഗോൾഡൻ ഷൂ നേടിയത്​.
Tags:    
News Summary - Lionel Messi: Barcelona forward wins record fifth Golden Shoe award - Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.