മെസ്സി ഹാട്രിക്കിൽ ബാഴ്സ; ഒപ്പത്തിനൊപ്പം റയലും

മാഡ്രിഡ്: രണ്ട് ഫ്രീ കിക്ക് ഗോളടക്കം ഹാട്രിക്കുമായി ലയണൽ മെസ്സി തിളങ്ങിയ മത്സരത്തിൽ സെൽറ്റ വിഗോക്കെതിരെ ബാഴ ്‌സലോണക്ക് മിന്നും ജയം (4-1). ഇതോടെ സ്പാനിഷ് ലീഗിലെ ഹാട്രിക് നേട്ടത്തിൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം എത ്തി. മെസ്സിയുടെ 34ാം ഹാട്രിക് ആണ് സെൽറ്റവിഗോക്കെതിരെ നേടിയത്. മെസ്സിയുടെ ഹാടിക് കൂടാതെ സെർജിയോ ബുസ്‌ക്വറ്റ്സ് ബാഴ്സക്കായി ഗോൾ നേടി.

23ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മെസ്സി ബാഴ്സലോണയെ മുന്നിലെത്തിച്ചു. ഇതിനിടെ ഫൗളിന് മെസ്സി മഞ്ഞ കാർഡ് കാണുകയും ചെയ്തു. പിന്നീട് 42ാം മിനിറ്റിൽ ലൂക്കാസ് ഒലാസയുടെ ഫ്രീ കിക്കിൽ നിന്ന് സെൽറ്റ സമനില ഗോൾ കണ്ടെത്തി. പിന്നീട് രണ്ട് മികച്ച ഫ്രീ കിക്കുകളിലൂടെ മെസ്സി ബാഴ്സയെ മുന്നിലെത്തിക്കുകയായിരുന്നു.


അതേസമയം മറ്റൊരു മത്സരത്തിൽ കരീം ബെൻസേമ നേടിയ രണ്ട് ഗോളുകളുടെ മികവിൽ ഈബറിനെ 4-0 ന് റയൽ മാഡ്രിഡ് പരാജയപ്പെടുത്തി. സെർജിയോ റാമോസ്, ഫ്രെഡറിക്കോ വൽവെറാഡെ എന്നിവരാണ് ഗോളുകൾ നേടിയത്. നിലവിൽ ബാഴ്‌സക്കും റയൽ മാഡ്രിഡിനും 25 പോയിന്റുണ്ട്.

Tags:    
News Summary - La Liga: Lionel Messi Hat-Trick Puts Barcelona Atop, Eden Hazard Shines For Real Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT