ബാഴ്സലോണ: കൈയൊപ്പ് പതിഞ്ഞൊരു ചരിത്ര രേഖപോലെ, മെസ്സിയുടെ ബൂട്ടിൽ നിന്നും പിറന്ന ഗോളിൽ ജയവും ബാഴ്സലോ ണയുടെ കിരീടവും. സ്പാനിഷ് ലാ ലിഗ സീസണിന് കൊടിയിറങ്ങാൻ മൂന്നു കളി കൂടി ബാക്കിനിൽക്കെ കറ്റാലന്മാർ കിരീടമണി ഞ്ഞു. തങ്ങളുടെ 35ാം അങ്കത്തിൽ നൂകാംപിൽ ലെവാെൻറക്കെതിരെ ഒരു ഗോൾ ജയവുമായാണ് ബാഴ്സലോണ 2018-19 സീസൺ കിരീടത്തിന് അവകാശികളായത്. ജയിച്ചാൽ കിരീടമെന്ന ഉറപ്പിലിറങ്ങിയ ബാഴ്സലോണ, ലൂയി സുവാരസ്, ഫിലിപ് കുടീന്യോ, ഒസ്മാനെ ഡെംബ ലെ, അർതുറോ വിദാൽ എന്നിവരുമായി കളത്തിലിറങ്ങിയാണ് വെല്ലുവിളിച്ചത്. ബുധനാഴ്ച ചാമ്പ്യൻസ് ലീഗ് സെമിയിൽ ലിവർ പൂളിനെ നേരിടേണ്ടതിനാൽ ലയണൽ മെസ്സിയെ ബെഞ്ചിലിരുത്തിയാണ് ബാഴ്സ കളിച്ചത്.
ഇടതടവില്ലാതെ ആക്രമിച്ചു കളി ച്ച ബാഴ്സലോണയെ ലെവാെൻറ ഗോൾ കീപ്പർ അയ്തോർ ഫെർണാണ്ടസ് എക്സ്ട്രാഒാർഡിനറി പെർഫോമൻസിലൂടെ പിടിച്ചിട്ടു. സുവാരസും കുടീന്യോയും പോസ്റ്റിനു ചുറ്റും വട്ടമിട്ട് പറന്നിട്ടും ഇൗ 27കാരനായ സ്പാനിഷ് ഗോളി കീഴടങ്ങിയില്ല. ഒടുവിൽ, കളിയുടെ രണ്ടാം പകുതിയിൽ ബാഴ്സ കോച്ച് ഏണസ്റ്റോ വാൽവെർഡെക്ക് തുറുപ്പ്ശീട്ട് പുറത്തെടുക്കേണ്ടി വന്നു. കുടീന്യോയെ പിൻവലിച്ച് 46ാം മിനിറ്റിൽ മെസ്സിയെത്തി. ആക്രമണത്തിന് വീര്യം കൂടിയതല്ലാതെ ഗോൾ പിറക്കാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു.
ഒടുവിൽ 62ാം മിനിറ്റിൽ ഡെംബലെ തുടങ്ങിവെച്ച നീക്കം, സുവാരസിെൻറയും വിദാലിെൻറയും ഇടപെടലിലൂടെ മെസ്സിയുടെ ബൂട്ടിലെത്തിയപ്പോൾ പാഴായില്ല. ഉജ്വല ഫോമിലുണ്ടായിരുന്ന ഗോളി അയ്തോറിനെ മറികടന്ന് പന്ത് വലയിൽ. ബാഴ്സക്ക് ഒരു ഗോളിെൻറ മനോഹര ജയം.മൂന്ന് കളി ബാക്കിനിൽക്കെ ബാഴ്സലോണക്ക് 83ഉം, രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മഡ്രിഡിന് 74ഉം പോയൻറാണുള്ളത്. മൂന്നാമതുള്ള റയൽ മഡ്രിഡ് (65) ബഹുദൂരം പിന്നിലാണ്. ചാമ്പ്യൻസ്ലീഗും കിങ്സ് കപ്പും മുന്നിലുള്ള ബാഴ്സക്കിത് സീസണിലെ ട്രിപ്ൾ കിരീടത്തിനുള്ള സാധ്യത കൂടിയാണ്.
26 ബാഴ്സലോണ
ബാഴ്സലോണയിലെ നൂകാംപ് ഷെൽഫിലെത്തുന്ന 26ാം ലാ ലിഗ കിരീടമാണിത്. തുടർച്ചയായി രണ്ടാം കിരീടം. കഴിഞ്ഞ 10 വർഷത്തിനിടെ ബാഴ്സലോണ ചാമ്പ്യന്മാരാവുന്നത് ഏഴു തവണ. ഇക്കാലത്തിനിടയിൽ റയൽ മഡ്രിഡ് രണ്ടും (2012,1017), അത്ലറ്റികോ മഡ്രിഡ് ഒരു തവണയും (2014) കിരീടം ചൂടി. എന്നാൽ, ഏറ്റവും കൂടുതൽ തവണ ലാ ലിഗ ജയിച്ച ടീമെന്ന റെക്കോഡ് റയൽ മഡ്രിഡിന് സ്വന്തമാണ്. 1929ൽ ആരംഭിച്ച ടൂർണമെൻറിൽ 33 തവണയാണ് റയൽ കിരീടമണിഞ്ഞത്.
മെസ്സി 10
15 വർഷത്തിനിടയിലെ ബാഴ്സലോണ കരിയറിനിടയിൽ ലയണൽ മെസ്സിക്ക് 10ാം ലാ ലിഗ കിരീടം. ഇൗ നേട്ടം സ്വന്തമാക്കുന്ന ആദ്യ സ്പാനിഷ് ഇതര ഫുട്ബാളറാണ് മെസ്സി. സ്പാനിഷുകാരായ റയൽ മഡ്രിഡിെൻറ പിറി (10 കിരീടം), പാകോ ജെേൻറാ (12) എന്നിവരാണ് മെസ്സിക്ക് മുന്നിലുള്ളത്.
Lionel Messi @LaLiga:
2004-05, 2005-06, 2008/09, 2009/10, 2010/11, 2012/13, 2014/15, 2015/16, 2017/18, 2018/19
ആകെ ലാ ലിഗ മത്സരം: 481
േഗാളുകൾ: 417
അസിസ്റ്റ് : 167
ലാ ലിഗ 10
കിങ്സ് കപ്പ് 6
സൂപ്പർ കോപ്പ -8
ചാമ്പ്യൻസ് ലീഗ് -4
ക്ലബ് ലോകകപ്പ് -3
യുവേഫ സൂപ്പർ കപ്പ്- 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.