മാർബെല്ല: സ്പെയിനിൽ പരിശീലനത്തിനെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം സ്റ്റാർ സ്ൈട്രക്കർമാരായ ഇയാൻ ഹ്യൂമും ദിമിതർ െബർബറ്റോവും ചേർന്നു. ഇതോടെ വെസ് ബ്രൗൺ ഒഴികെയുള്ള എല്ലാ വിദേശ താരങ്ങളും ടീമിനൊപ്പമെത്തി. കോച്ച് റെനി മ്യൂളൻസ്റ്റീൻ കഴിഞ്ഞ ദിവസം എത്തിയിരുന്നു.
ഇയാൻ ഹ്യൂം ഞായറാഴ്ച എത്തിയപ്പോൾ ബെർബറ്റോവ് തിങ്കളാഴ്ചയാണ് ടീമിനൊപ്പം ചേർന്നത്. നാലു ദിവസം മുമ്പാണ് ബ്ലാസ്റ്റേഴ്സ് ടീം സ്പെയിനിലെത്തിത്. മാർബെല്ല ഫുട്ബാൾ സെൻററിലാണ് ടീം പരിശീലനം നടത്തുന്നത്.
ഇന്ത്യയിലെ കാലാവസ്ഥയോട് സമാനമാണ് മാർെബല്ലയിലേത്. അതിനാൽ, അണ്ടർ 17 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് വണ്ടി കയറുന്നതിനുമുമ്പ് മെക്സികോ, ദക്ഷിണ കൊറിയ, ഇറാൻ, സ്പെയിൻ, ഫ്രാൻസ് ടീമുകൾ ഇവിടെയെത്തി പരിശീലനം നടത്തിയിരുന്നു.
സെഗുൻഡ ഡിവിഷനിലെ ക്ലബുകളുമായി ബ്ലാസ്റ്റേഴ്സ് പരിശീലന മത്സരങ്ങൾ കളിക്കും. പരിശീലന മത്സരങ്ങളുടെ ഷെഡ്യൂൾ ഉടൻ പുറത്തുവിടുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.