കൊച്ചിയിൽ ഏകദിനം നടത്തണമെന്ന്​ വാശിയില്ലെന്ന്​ കെ.സി.എ

കൊച്ചി: കലൂർ ജവഹർലാൽ നെഹ്​റു സ്​റ്റേഡിയത്തിൽ  ഇന്ത്യ-വെസ്​റ്റ്​ഇൻഡീസ്​ ഏകദിനം മൽസരം നടത്തണമെന്ന്​ വാശിയില്ലെന്ന്​ കെ.സി.എ സെക്രട്ടറി ജയേഷ്​ ജോർജ്​ . വിവാദത്തിലുടെ മൽസരം നടത്താൻ ആഗ്രഹിക്കുന്നില്ല. ബ്ലാസ്​റ്റേഴസ്​ മാനേജുമ​​െൻറുമായും സർക്കാരുമായും ഏറ്റുമുട്ടലിനില്ലെന്നും കെ.സി.എ വ്യക്​തമാക്കി.

മൽസരം നടത്തുന്നത്​ സംബന്ധിച്ച ചർച്ച നടത്താൻ ഇന്ന്​ പ്രത്യേക യോഗം ചേരുന്നുണ്ട്​. 10.30നാണ്​ യോഗം. കെ.സി.എ പ്രതിനിധികൾ, ബ്ലാസ്​റ്റേഴ്​സ്​ മാനേജ്​മ​​െൻറ്​, ജി.സി.ഡി.എ ഭാരവാഹികൾ എന്നിവരാണ്​ യോഗത്തിൽ പ​െങ്കടുക്കുന്നത്. മൽസരം കൊച്ചിയിൽ നടത്തണമെന്ന പിടിവാശിയില്ലെന്ന്​ കേരള ക്രിക്കറ്റ്​ അസോസിയേഷൻ വ്യക്​തമാക്കിയ സാഹചര്യത്തിൽ ഇൗ യോഗത്തിൽ പ്രശ്​നം പരിഹരിക്കപ്പെടാനാണ്​ സാധ്യത.

​െഎ.എസ്​.എൽ സീസൺ നടക്കുന്നതിനിടയിലാണ്​ നവംബർ ഒന്നിന്​ ഇന്ത്യ-വെസ്​റ്റ്​ഇൻഡീസ്​ മൽസരവും നടക്കുന്നത്​. ക്രിക്കറ്റിനായി സ്​റ്റേഡിയം വിട്ടുനൽകിയാൽ 30 കോടി രൂപ മുടക്കി ഫിഫ നവീകരിച്ച കലൂർ സ്​റ്റേഡിയത്തിലെ ടർഫിന്​ നാശമുണ്ടാകുമെന്നാണ്​ ബ്ലാസ്​റ്റേഴ്​സി​​​െൻറയും ഫുട്​ബാൾ ആരാധകരുടെയും ആശങ്ക.
 

Tags:    
News Summary - KCA on one day cricket match-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.