കൊൽക്കത്ത: ഇൗസ്റ്റ് ബംഗാളിൻറ മലയാളി താരം ജോബി ജസ്റ്റിനും െഎസോളിെൻറ നൈജീരി യൻ താരം കരീം ഒമോലജക്കും കളിക്കിടെ മോശം പെരുമാറ്റത്തിന് െഎ ലീഗ് അച്ചടക്ക കമ്മിറ്റിയുടെ വിലക്ക്. തിങ്കളാഴ്ച നടന്ന ഇൗസ്റ്റ് ബംഗാൾ-െഎസോൾ മത്സരത്തിനിടെയാണ് ഇരുവരും നിയന്ത്രണംവിട്ട് വഴക്കിട്ടത്. മാർച്ച് മൂന്നു വരെയാണ് വിലക്ക്.
ഇതോടെ നിർണായക മത്സരത്തിനൊരുങ്ങുന്ന ഇൗസ്റ്റ് ബംഗാളിന് മലയാളി താരത്തെ നഷ്ടമാവും. കിരീടനിർണയ മത്സരങ്ങളായ റിയൽ കശ്മീരിനെതിരെയും മിനർവ പഞ്ചാബിനെതിരെയുമാണ് കൊൽക്കത്തക്കാർക്ക് കളിക്കേണ്ടത്. ചെന്നൈ സിറ്റിക്കു പിറകിൽ ഏഴു പോയൻറ് കുറവുമായി രണ്ടാം സ്ഥാനത്താണ് ഇൗസ്റ്റ് ബംഗാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.