ബ്ലാസ്റ്റേഴ്സിന് നാലാം സമനില (2-2); മെസ്സി ബ്ലാസ്​റ്റിലും ജയിച്ചില്ല; ഗോളടിച്ച്​ വിനീത്​

കൊച്ചി: ജയിച്ചു കാണാനുള്ള കാത്തിരിപ്പെല്ലാം വെറുതെ. പ്ലേ ഒാഫ് മോഹത്തിന് ഒരു തിരിച്ചടികൂടി സ്വന്തം മണ്ണിൽ ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സിന് മറ്റൊരു സമനില കൂടി. മുന്നിൽ നിന്ന ശേഷം അവസാന നിമിഷം കളികൈവിടുന്നുവെന്ന പതിവു കാര്യം ഇത്തവണയില്ലായെന്ന് ആശ്വസിക്കാം. പകരം, ജാംഷഡ്​പുരിനെതിരെ രണ്ടു ഗോളിന് പിന്നിൽ നിന്നശേഷം ഉശിരൻ ഗോളോടെ തിരിച്ചുവന്നു. പിറ്റിയും സി.കെ വിനീതും നേടിയ ഗോളിൽ പിന്നിലായ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയുടെ അവസാനം റാഫേൽ മെസ്സിയുടെ തകർപ്പൻ ഗോളിലൂടെയാണ് കളി 2-2ന് പിടിച്ചത്.

മരിയോ ആർക്വെസ് തിരിച്ചെത്തിയതോടെ ചില മാറ്റങ്ങളുമായാണ് കോച്ച് എൽകോ ഷ​ട്ടോറി ടീമിനെ അണിയിച്ചൊരുക്കിയത്. കണങ്കാലിന് പരിക്കേറ്റ സൂപ്പർ താരം ഒാഗ്ബച്ചെ ഇല്ലാതിരുന്നതോടെ മുന്നേറ്റ നിരയിൽ മെസി തന്നെ. മാരിയോയാണ് മധ്യനിര നിയന്ത്രിച്ചത്. ഗോളി രഹ്​നേഷല്ലാതെ മലയാളി താരങ്ങളാരുമില്ല. പതിയെ താളം കണ്ടെത്തിയ ആതിഥേയർ മൂന്നാം മിനിറ്റിൽ തന്നെ മികച്ച മുന്നേറ്റം നടത്തി. സെയ്ത്യാസെൻ സിങ്ങി​െൻറ ഒന്നാന്തരമൊരു ക്രോസ്. പിന്നിൽ നിന്ന് കുതിച്ചെത്തിയ മാരിയോ ഹെഡർ ചെയ്തെങ്കിലും ജാംഷഡ്പൂർ ഗോളി സുബ്രതാ പാലി​െൻറ കൈകളിലേക്കായി. അവസരത്തിനായി ഇരു ടീമുകളും കാത്തിരുന്നു. സ്പെയ്നിൽ നിന്നുള്ള 38കാരൻ പിറ്റിയായിരുന്നു ജാംഷഡ്പൂരി​െൻറ ആക്രമണം നയിച്ചത്​്​. പതിയെ ആധിത്യംപുലർത്തിയ ജാംഷഡ്​പൂർ 22ാം മിനിറ്റിൽ നടത്തിയ മിന്നൽ ആക്രമണത്തിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. സൂമിത് പാസി ഒരുക്കിക്കൊടുത്ത ക്രോസ് ഫാറൂഖ് ചൗധരി കാൽ നീട്ടിവെച്ചെങ്കിലൂം സഡൻ ടച്ചിന് കഴിഞ്ഞില്ല. ബ്ലാസ്റ്റേഴ്സ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്.

ഗോൾ നേടിയ മെസ്സിയുടെ ആഹ്ലാദം


നിർഭാഗ്യം പെനാൽറ്റി
37ാം മിനിറ്റിൽ ജാംഷഡ്പൂരിന് ലഭിച്ച കോർണറിനിെട റഫറി കൈഉയർത്തി വിസിലൂതി. കാര്യമെന്തെന്നറിയാതെ നിന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ നെഞ്ചിൽ തീപടർത്തി, വിസിൽ മുഴക്കം പെനാൽറ്റി പോയൻറിലേക്കായിരുന്നു. ബ്ലാസ്റ്റേഴ്സ് ഡിഫൻറർ ബ്ലാറ്റ്കോ ഡൊബറോവ് എതിർ താരത്തെ പിടിച്ചിട്ടതിനായിരുന്നു റഫറിയുടെ വിധി എഴുത്ത്. അനാവശ്യമെന്ന് പറയാവുന്ന തീരുമാനത്തിനെതിരെ റഫറിയോട് ബ്ലാസ്റ്റേഴ്സ് താരങ്ങൾ തർക്കിച്ചെങ്കിലും കാര്യമുണ്ടായില്ല. പിറ്റി എടുത്ത പനേങ്ക കിക്കിൽ പന്ത് രഹ്​നേഷിനെ കാഴ്ച്ചക്കാരനാക്കി വലയിലായി. സ്കോർ 1-0. പിന്നിലായ ബ്ലാസ്റ്റേഴ്സ് ഉണർന്നു കളിച്ചു. ആദ്യ പകുതിക്ക് പിരിയാൻ നിമിഷങ്ങൾക്ക് മുന്നെ മെസ്സിക്ക് ഒന്നാന്തരമൊരു അവസരം കിട്ടിയെങ്കിലും പാളി. പെനാൽറ്റിക്കു വേണ്ടിയുള്ള ആർപ്പുവിളിയും വിലപ്പോയില്ല.

സി.കെ വിനീത് ഗോൾ നേടുന്നു


അടി, തിരിച്ചടി
മികച്ച ഒരു അവസരം സൃഷ്​ടിച്ചെടുത്താണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി തുടങ്ങിയത്. സെയ്ത്യസിങ്ങി​െൻറ ഒരു ക്രോസിന് മെസിക്കും മാരിയോക്കും കണക്ട് ചെയ്യാനാവാതെ ഗോളിക്കുമുന്നിലൂടെ നീങ്ങി. ഒടുവിൽ സിഡോ തൊടുത്തുവിട്ട ഷോട്ടിനും േപാസ്റ്റിനു പുറത്തോക്ക് തെറിക്കാനായിരുന്നു വിധി. ഒന്നിനു പിറകെ ഒന്നായി ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. സഹലും പ്രശാന്തും കളത്തിലെത്തിയതോെട നീക്കങ്ങൾക്ക് വേഗവുമേറി. പക്ഷേ, 64ാം മിനിറ്റിലിറങ്ങി ജാംഷഡ്പൂരി​െൻറ മുൻ ബ്ലാസ്​റ്റേഴ്​സ്​ താരം സി.കെ വിനീത് 72ാം മിനിറ്റിൽ പണിതന്നു. ഇടതുവിങ്ങിലൂടെ മുന്നേറിയ വിനീത്​ ഫാറൂഖ് ചൗധരിയുമായി ചേർന്നു നടത്തിയ നീക്കത്തിലായിരുന്നു ഗോൾ. എന്നാൽ, ജാംഷഡ്പൂരി​െൻറ ആഹ്ലാദം കെട്ടടങ്ങും മുന്നെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. 75ാം മിനിറ്റിൽ സഹൽ അബ്ദുസ്സമദി​െൻറ ക്രോസിൽ മെസ്സിയുടെ തകർപ്പൻ ഹെഡർ. ഇതോടെ മഞ്ഞപ്പടയുടെ കുതിപ്പിന് വേഗം കൂടി. 88ാം മിനിറ്റിൽ സെയ്ത്യാസെന്നിനെ ബോക്സിൽ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി. പിഴക്കാതെ മെസ്സിയുടെ ഷോട്ട് വലതുളച്ചു. ജയിക്കാൻ കളിക്കണമെന്ന് ബ്ലാസ്റ്റേഴ്സിന് തോന്നിയത് അപ്പോഴാണ്. പക്ഷേ, സമയം അപ്പോഴേക്കും കഴിഞ്ഞിരുന്നു. ഇതോടെ തുർച്ചയായ മൂന്നാം മത്സരത്തിലും സമനില.

Tags:    
News Summary - isl 2019 kerala blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT