????????????? ??????? ?????????? ?????? ??????? ????????? ??? ?????????????? ????????, ???????, ??.???. ????????, ??????????? ??????, ????? ?????????? ????????? ?????? ??????????????????????? (?????????)

കൊമ്പുകുലുക്കി മഞ്ഞപ്പട വരുന്നു

കേരള ബ്ലാസ്​റ്റേഴ്​സ്​
ഹോം ഗ്രൗണ്ട്​: കലൂർ ജവഹർലാൽ നെഹ്​റു സ്​റ്റേഡിയം
കോച്ച്​: റെനെ മ്യൂളൻസ്​റ്റീൻ

മുൻ സീസൺ പ്രകടനം, ടോപ്​ സ്​കോറർ
2014 റണ്ണേഴ്​സ്അപ്പ്​, -ഇയാൻ ഹ്യൂം 5 ഗോൾ
2015 എട്ടാം സ്​ഥാനം-അ​േൻറാണിയോ ജർമൻ, ക്രിസ്​ ഡാഗ്​നൽ 6 ഗോൾ
2016 റണ്ണേഴ്​സ്​അപ്പ്​ -സി.കെ. വിനീത്​ 5 ഗോൾ

ഇതുവരെ കണ്ടതൊന്നുമല്ല കൊമ്പന്മാർ. പേരിനൊത്ത തലയെടുപ്പും അതിനൊത്ത തിണ്ണമിടുക്കുമായി കേരളത്തി​​​​െൻറ കൊമ്പന്മാർ ഇന്ത്യൻ സൂപ്പർലീഗ്​ നാലാം സീസണിൽ പടക്കളത്തിലിറങ്ങുകയായി. കാതടപ്പിക്കുന്ന ആരവവുമായി പിന്തുടരുന്ന കാണികളുടെ വീറിനൊത്ത നിരയുമായാണ്​ കേരള ബ്ലാസ്​റ്റേഴ്​സ്​ ഇക്കുറി കളത്തിലിറങ്ങുന്നത്​. ​െഎ.എസ്​.എൽ നാലാം സീസണിൽ ഇതര ടീമുകളെല്ലാം പണംമുടക്കി താരങ്ങളെ സ്വന്തമാക്കുന്നതിൽനിന്ന്​ ഒരടി പിൻവാങ്ങിയപ്പോൾ, മുൻവർഷങ്ങളിലൊന്നും കാണാത്ത നീക്കവുമായാണ്​ ബ്ലാസ്​റ്റേഴ്​സ്​ അമ്പരപ്പിച്ചത്​. കോച്ചായി മാഞ്ചസ്​റ്റർ യുനൈറ്റഡിലെ ആശാൻ അലക്​സ്​ ഫെർഗൂസ​​​​െൻറ സഹായിയായിരുന്നു റെനെ മ്യൂളൻസ്​റ്റീൻ. സൂപ്പർ ലീഗി​​​​െൻറ ടോപ്​ സ്​കോറർ ഇയാൻ ഹ്യൂം, മുൻ മാഞ്ചസ്​റ്റർ താരങ്ങളായ ദിമിതർ ബെർബറ്റോവും വെസ്​ബ്രോണും, ഇന്ത്യൻ സൂപ്പർതാരങ്ങളായ സി.കെ. വിനീത്​, ജാകിചാന്ദ്​ സിങ്​, സന്ദേശ്​ ജിങ്കാൻ. എല്ലാവരും ഒരു കുടക്കീഴിലിറങ്ങു​േമ്പാൾ ഇൗ സീസണിൽ ബ്ലാസ്​റ്റേഴ്​സ്​ എല്ലാം തികഞ്ഞ കൊമ്പനാവുമെന്ന്​ തീർച്ച.

ആശാ​​​​െൻറ ശിഷ്യൻ
നാലാം സീസണിൽ ക്ലബ്​ ഉടമസ്​ഥരുടെ നിർണായക തീരുമാനങ്ങളിലൊന്ന്​ കോച്ചുമാരുടെ തിരഞ്ഞെടുപ്പായിരുന്നു. മാഞ്ചസ്​റ്ററിൽ അലക്​സ്​ ഫെർഗൂസ​​​​െൻറ സഹായിയും ക്രിസ്​റ്റ്യാനോ റൊണാൾഡോ, വെയ്​ൻ റൂണി തുടങ്ങിയ താരങ്ങളുടെ ആദ്യകാല പരിശീലകനുമായ മ്യൂളൻസ്​റ്റീന്​ പടക്കപ്പലി​​​​െൻറ ചുക്കാൻ നൽകിയതുതന്നെ ശ്രദ്ധേയമായി. കളിയറിയുന്ന കോച്ചായാണ്​ റെനെയുടെ വരവ്​. സഹപരിശീലകനായി ഷില്ലോങ്​ ​ലജോങ്​ മുൻ കോച്ച്​ താങ്​ബോയ്​ സിങ്​തോമിനെ നിയമിച്ചതായിരുന്നു മറ്റൊരു ശ്രദ്ധേയ നീക്കം. ഇന്ത്യൻ ഫുട്​ബാളി​​​​െൻറ മർമമറിയുന്ന സിങ​്​തോയുടെ വരവ്​ ടീം തിരഞ്ഞെടുപ്പിലും നിർണായകമായി മാറി.

ഒരുക്കം
അണിയറയിൽ മികച്ച ടീം ഒരുങ്ങിയപ്പോൾ പഴയ ശീലങ്ങൾ മറന്നാണ്​ ബ്ലാസ്​റ്റേഴ്​സി​​​​െൻറ തയാറെടുപ്പ്​. സ്​പെയിനിൽ ഒരു പരിശീലനം. നാലു​ കളിയിൽ രണ്ടു​ ജയവും ഒാരോ സമനിലയും തോൽവിയും. 

​വമ്പുകാട്ടാൻ കൊമ്പന്മാർ
ഡ്രാഫ്​റ്റിലിറങ്ങുംമുമ്പ്​ സന്ദേശ്​ ജിങ്കാനെയും മലയാളി താരം സി.കെ. വിനീതിനെയും നിലനിർത്താനായത്​ നേട്ടമായി. ഡ്രാഫ്​റ്റിൽ റിനോ ആ​േൻറായെ 65 ലക്ഷത്തിനും ജാകിചാന്ദ്​ സിങ്ങിനെ 55 ലക്ഷത്തിനും സ്വന്തമാക്കിയാണ്​ കരുക്കൾ നീക്കിയത്​. ഇരുവരുമായിരുന്നു ഡ്രാഫ്​റ്റിൽ കൂടുതൽ മുതൽമുടക്കിയവർ. വെറ്ററൻ താരം അരാറ്റ ഇസുമിയെയും (40) ടീമിലെത്തിച്ചു. ശേഷം യുവതാരങ്ങൾക്ക്​ മുൻതൂക്കം നൽകിയവർ ഗോൾകീപ്പറായി പരിചയസമ്പന്നനായ സുഭാശിഷ്​ റോയ്​ ചൗധ​രിയെയും സ്വന്തമാക്കി. ​ബെർബറ്റോവ്​,​ വെസ്​ബ്രൗൺ, ഹ്യൂം എന്നിവരൊഴിച്ചാൽ വിദേശതാരങ്ങളെ ടീമിലെത്തിക്കു​േമ്പാൾ യുവതാരങ്ങൾക്കായിരുന്നു മുൻതൂക്കം. അഞ്ചു മാസം നീളുന്ന ലീഗിൽ ഫിറ്റ്​നസിന്​ കാര്യമായ പ്രാധാന്യം നൽകിയുള്ള തിരഞ്ഞെടുപ്പ്​. 

ഗോളി: മുൻ സീസണുകളിൽ കളിച്ച സന്ദീപ്​ നന്ദിക്ക്​ പകരക്കാരുടെ ബെഞ്ചിലാവും ഇടം. ഇംഗ്ലണ്ടി​​​​െൻറ റചൂബ്​കയും ടീമിലുണ്ടെങ്കിലും അഞ്ചു വിദേശികളെ ഗ്രൗണ്ടിലിറക്കാൻ സുഭാശിഷ്​ റോയിക്ക്​ അവസരം ലഭിച്ചേക്കും. 
കരുത്തുറ്റ പ്രതിരോധം: ഡിഫൻസാണ്​ റെനെയുടെ തുറുപ്പുശീട്ട്​. ജിങ്കാൻ^വെസ്​ബ്രോൺ^നെമാഞ്ച ലാകിച്​ കൂട്ട്​ ആദ്യ ചോയ്​സ്​. റിനോ ഉൾപ്പെടെയുള്ള റിസർവ്​ ബെഞ്ചും ശക്​തം. 
മധ്യനിര: മധ്യനിര പൂർണമായും ഇന്ത്യൻ നിർമിതം. അതിലേറെയും വടക്കുകിഴക്കൻ കരുത്ത്​. ഇന്ത്യൻതാരം ജാകിചന്ദും സി.കെ. വിനീതുമാവും വിങ്ങുകളിലെ കരുത്ത്​. അരാറ്റ ഇസുമി, മിലൻസിങ്​, ഹൻഗാൽ എന്നിവരും അതിപ്രഗല്​​ഭർ.  ഗോളടിക്കും മുന്നേറ്റം: ഹ്യൂം, ബെർബറ്റോവ്​ കൂട്ടിനാവും ഗോളടിക്കാനുള്ള ചുമതല. സി.കെ. വിനീത്​ കൂടി ആക്രമിച്ചു​ കയറുന്നതോടെ എതിർപ്രതിരോധത്തെ തരിപ്പണമാക്കാൻ ഇൗ ലൈനപ്പ്​ അത്യുഗ്രൻ. ബെഞ്ചിൽ മാർക്​ സിഫ്​നോഫ്​, മലയാളിയായി പ്രശാന്ത്​, കരൺ സ്വാനി എന്നിവരുമുണ്ട്​. 

ടീം ബ്ലാസ്​റ്റേഴ്​സ്​
ഗോൾകീപ്പർമാർ: പോൾ റച്ചൂബ്​ക (ഇംഗ്ലണ്ട്​), സന്ദീപ്​ നന്ദി, സുഭാശിഷ്​​ റോയ്​ ചൗധരി (ഇന്ത്യ). പ്രതിരോധം: വെസ്​ ബ്രൗൺ (ഇംഗ്ലണ്ട്​), നെമാഞ്ച ലാകിച്​ (സെർബിയ), സന്ദേശ്​ ജിങ്കാൻ, റിനോ ആ​േൻറാ, ലാൽറുവതാര, ലാൽതകിമ, പ്രിതം കുമാർസിങ്​, സാമുവൽ ശതാബ്​ (എല്ലാവരും ഇന്ത്യ).
മധ്യനിര: കറേജ്​ പെകൂസൻ (ഘാന), അജിത്​ ശിവൻ, അരാറ്റ ഇസുമി, സി.കെ. വിനീത്​, ജാകിചാന്ദ്​ സിങ്​, ലോകൻ മീറ്റി, മിലൻ സിങ്​, സിയാം ഹൻഗാൽ (എല്ലാവരും ഇന്ത്യ).
മുന്നേറ്റം: ദിമിതർ ബെർബറ്റോവ്​ (ബൾഗേറിയ), ഇയാൻ ഹ്യൂം (കാനഡ), മാർക്​ സിഫ്​നോസ്​ (നെതർലൻഡ്​സ്​), കരൺ സ്വാനി, പി. പ്രശാന്ത്​ (ഇന്ത്യ).

Tags:    
News Summary - kerala blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.