കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തെ ബ്രസീലിലെ വിഖ്യാതമായ മരക്കാന സ്റ്റേഡിയവുമായി ചിലർ താരതമ്യം ചെയ്യുന്നത് തന്നെ മഞ്ഞയിൽ കുളിച്ച് നിൽകുന്ന അതിെൻറ പ്രൗഢി കണ്ടിട്ടാണ്. െഎ.എസ്.എല്ലിലെ ഏറ്റവും വലിയ സ്റ്റേഡിയവും ബ്ലാസ്റ്റേഴ്സിെൻറ ഹോം ഗ്രൗണ്ടായ ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ്. ടീമിലെ 12ാമത്തെ താരമായാണ് മഞ്ഞപ്പട അറിയപ്പെടുന്നത്. മഞ്ഞപ്പടയെ കുറിച്ച് ലോക മാധ്യമങ്ങളിലടക്കം വാർത്തകൾ വന്നതും ആരാധകരെ ആവേശത്തലാക്കിയിരുന്നു.
സി.ബി.എസ്.ഇയുടെ ചോദ്യപേപ്പറിലും മഞ്ഞപ്പടയെത്തിയതാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ താണ്ട്ലയിൽ പ്രവർത്തിക്കുന്ന ന്യൂ ഹിമാലയ എഡ്യക്കേഷണൽ അകാദമിയിൽ നടന്ന ഒമ്പതാം ക്ലാസിെൻറ സി.ബി.എസ്.ഇ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് മഞ്ഞപ്പടയെ കുറിച്ച ഖണ്ഡികയുള്ളത്. യെല്ലോ മേൻ ഖേലോ എന്ന തലക്കെേട്ടാടെ ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ചും ടീമിനെ കുറിച്ചുമുള്ള വിവരണങ്ങളാണ് ഖണ്ഡികയിൽ. ശേഷം നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് വിദ്യാർഥികളോട് ആവശ്യപ്പെടുന്നത്.
കൊൽകത്തയിലെ ഫുട്ബോൾ ആരാധകരും കേരളത്തിലെ ആരാധകരും തമ്മിലുള്ള വ്യത്യാസവും യെല്ലോ ആർമിയുടെ മലയാള അർഥവുമൊക്കെ ചോദ്യങ്ങളിലുണ്ട്.
2014 മെയ് മാസം 24ന് തുടക്കമിട്ട കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് ഇന്ന് ലോകത്ത് അറിയപ്പെടുന്നത് അതിെൻറ ആരാധകരുടെ പേരിലാണ്. െഎ.എസ്.എല്ലിലെ നാല് സീസണുകൾ അവസാനിച്ചപ്പോൾ മികച്ച നേട്ടങ്ങളുള്ള ടീമുകളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്സ്. രണ്ടുതവണ ഫൈനലിൽ എത്തിയ ടീം രണ്ടുതവണയും അത്ലറ്റിക്കോ ഡി കൊൽകത്തയോടാണ് പരാജയപ്പെട്ടത്. നാലാം സീസണിൽ പ്ലേഒാഫ് കാണാതെ പുറത്തായ ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിൽ മുഖം മിനുക്കിയിറങ്ങാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.