പുണെ: െഎ.എസ്.എൽ നാലാം സീസണിലെ ആദ്യത്തെ മറാത്ത ഡർബി ഇന്ന്. എഫ്.സി പുണെയുടെ തട്ടകത്തിലാണ് മുംബൈ എഫ്.സിക്കെതിരായ മത്സരം. ആദ്യ മത്സരം തോറ്റാണ് ഇരു ടീമുകളും തുടക്കം കുറിച്ചത്. എന്നാൽ, പോരായ്മകൾ തിരിച്ചറിഞ്ഞ് കളി മാറ്റിപ്പിടിച്ചതോടെ ഇരുടീമുകളും ജയത്തോടെ തിരിച്ചു വന്നു. സ്വന്തം തട്ടകത്തിലെ ആദ്യ പോരിൽ ഡൽഹി ഡൈനാമോസിനോട് 2-3ന് തോറ്റായിരുന്നു പുണെയുടെ തുടക്കം. എന്നാൽ, ഇൗ മത്സരത്തിൽ കണ്ട പുണെയായിരുന്നില്ല അത്ലറ്റികോക്കെതിരായ രണ്ടാം േപാരാട്ടത്തിൽ.
സാൾട്ട്ലെയ്ക്കിൽ നിലവിലെ ചാമ്പ്യന്മാരെ വെള്ളംകുടിപ്പിച്ച റാേങ്കാ പൊപോവിച്ചിെൻറ മിടുക്കന്മാർ 4-1നാണ് വംഗനാടൻ സംഘത്തെ തകർത്തുവിട്ടത്.
സമാനമായിരുന്നു മുംബൈ എഫ്.സിയും. െഎ.എസ്.എല്ലിലെ തുടക്കക്കാരായ ബംഗളൂരു എഫ്.സിയോട് 2-0ന് തോൽവി. എന്നാൽ, എഫ്.സി ഗോവക്കെതിരായ രണ്ടാം മത്സരത്തിൽ 2-1ന് ജയിച്ച് ആത്മവിശ്വാസം വീണ്ടെടുത്തു. ഉറുഗ്വായ് താരം എമിലിയാനോ അൽഫാരോ, ബ്രസീൽ താരം മാർസലീന്യോ എന്നിവരാണ് പുണെയുടെ വജ്രായുധങ്ങൾ. അത്ലറ്റികോയെ തകർത്തുവിട്ട മത്സരത്തിൽ എല്ലാ ഗോളുകൾക്കും ഇൗ പ്രതിഭകളുടെ സ്പർശമുണ്ടായിരുന്നു. ഇവരെ തളച്ചിടാനുള്ള തന്ത്രങ്ങളായിരിക്കും മുംബൈ സിറ്റി കോച്ച് അലക്സാണ്ടർ ഗുമാറാസ് കാര്യമായി ഒരുക്കുന്നതും. ബ്രസീൽ താരം എവർട്ടൻ സാേൻറാസ്, കാമറൂൺ താരം അച്ചിലെ ഇമാന എന്നിവരാണ് മുംബൈയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.