ഡൽഹിയുടെ വലനിറയെ ഗോളടിച്ച് ബംഗളൂരു എഫ്​.സി (4-1)

ബംഗളൂരു: ഡൽഹിയുടെ വലനിറയെ ഗോളടിച്ചുകൂട്ടി ബംഗളൂരു എഫ്​.സിയുടെ ജൈത്രയാത്ര. സ്വന്തം ഗ്രൗണ്ടിലെ രണ്ടാം അങ്കത്തിൽ കരുത്തരായ ഡൽഹിയെ 4^1ന്​ തോൽപിച്ച്​ സുനിൽ​ ഛേത്രിയുടെ സംഘം ​െഎ.എസ്​.എൽ പോയൻറ്​ പട്ടികയിൽ ഒന്നാമതെത്തി. ആസ്ട്രേലിയൻ താരം എറിക് പാർത്താലു ഇരട്ട ഗോളുകൾ നേടിയപ്പോൾ​ ലെനി റോഡ്രിഗസ്​, മികു എന്നിവരുടെ വകയായിരുന്നു ഒാരോ ഗോളുകൾ. ഡൽഹിയുടെ ആശ്വാസ ഗോൾ കാലു ഉച്ചെ നേടി. 

ആദ്യ കളിയിലെ സംഘത്തെ തന്നെ നിലനിർത്തിയാണ് ആൽബർട്ട് റോക്ക ടീമിനെ കളത്തിലിറക്കിയത്. നൈജീരിയൻ താരം കാലു ഉച്ചെയായിരുന്നു ഡൽഹിയുടെ കുന്തമുന. ആദ്യ മിനിറ്റുകളിൽ തന്നെ ഡൽഹിയുടെ വെള്ളക്കുപ്പായക്കാരുടെ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി ബംഗളൂരു ഗോൾമുഖം വിറപ്പിച്ചു. 24ാം മിനിറ്റിൽ ഫ്രീക്കിക്കിലൂടെയെത്തിയ പന്ത്​ ഉയരത്തി​​െൻറ ആനുകൂല്യം മുതലാക്കി പാർത്താലു വലയിലെത്തിച്ചു. ആദ്യപകുതിയിലെ ഇൻജുറി സമയത്ത്​ രണ്ടാം ഗോള​ും പിറന്നു. 

രണ്ടാം പകുതിയിൽ പാസിങ് ഗെയിമിലും പന്തു കൈവശം വെക്കുന്നതിലും ബംഗളൂരു മേധാവിത്വം പുലർത്തി. 57ാം മിനിറ്റിൽ കുമാം ഉദാന്തയുടെ ഷോട്ട് ഗോളി ആൽബിനോ ഗോമസ് തട്ടിയെങ്കിലും റീബൗണ്ട് ബാൾ ലെനി റോഡ്രിഗസ് വലയിലെത്തിച്ചു. 87ാം മിനിറ്റിൽ നാലാം ഗോളുമെത്തി. ഇതിനിടെ കാലു ഉച്ചെ ഡൽഹിയുടെ ആശ്വാസ ഗോൾ പെനാൽറ്റിയിലൂടെ നേടി. 
 

Tags:    
News Summary - INDIAN SUPER LEAGUE 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.