കൊച്ചി: സുരക്ഷ മാനദണ്ഡപ്രകാരം കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ എത്ര കാണികളെ പ്രവേശിപ്പിക്കാം? ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്-ജാംഷഡ്പൂർ എഫ്.സി മത്സരത്തിനെത്തിയ കാണികളെക്കണ്ട് അണ്ടർ 17 ലോകകപ്പ് ടെക്നിക്കൽ ഡയറക്ടറായിരുന്ന ഹാവിയർ സെപ്പി പങ്കുവെച്ച ആശങ്കകളാണ് പുതിയ ചോദ്യങ്ങളുയർത്തുന്നത്. അത്യാഹിതങ്ങൾ സംഭവിച്ചാൽ ആളുകളെ ഒഴിപ്പിക്കാൻ ഒരു നിർവാഹവുമില്ലാത്ത ഏറ്റവും മുകളിലത്തെ സ്റ്റാൻഡിൽ കാണികളെ അനുവദിച്ചതിൽ ഹാവിയർ സെപ്പി ആശങ്കയറിയിച്ചിരുന്നു. ഒന്നും സംഭവിക്കില്ലെന്ന ശുഭപ്രതീക്ഷയോടെ ട്വിറ്റർ അക്കൗണ്ടിലാണ് അദ്ദേഹം ഇത് കുറിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗിെൻറ ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിെൻറ ഹോംഗ്രൗണ്ടാണ് കലൂർ രാജ്യാന്തര സ്റ്റേഡിയം. അറുപതിനായിരത്തിലധികം കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി സ്റ്റേഡിയത്തിനുണ്ടായിരുന്നു. അണ്ടർ 17 ലോകകപ്പിനായി നവീകരിക്കുകയും ബക്കറ്റ് സീറ്റുകൾ സ്ഥാപിക്കുകയും ചെയ്തപ്പോൾ ശേഷി 39,000 കുറഞ്ഞു. ഫിഫയുടെ സ്റ്റേഡിയം സുരക്ഷ സംബന്ധിച്ച മാനദണ്ഡപ്രകാരം ലോകകപ്പിന് 29,748 കാണികൾക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്.
അതേസമയം, ഐ.എസ്.എൽ എത്തിയപ്പോൾ സ്ഥിതി മാറി. ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സ് പ്രേമികളുടെ ഒഴുക്ക് മനസ്സിലാക്കി ഐ.എസ്.എൽ സംഘാടകർ കൂടുതൽ ടിക്കറ്റ് അനുവദിച്ചു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അമ്പതിനായിരത്തിലധികം കാണികൾ സ്റ്റേഡിയത്തിലെത്തിയിരുന്നു. നിശ്ചിത ടിക്കറ്റിനുമേൽ കാണികളെത്തുന്ന മത്സരത്തിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാനുള്ള സാധ്യതയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.