ടിക്കറ്റിനായി വീണ്ടും നെട്ടോട്ടം

കൊച്ചി: ഉദ്ഘാടന മത്സരത്തിനായി ഓൺലൈൻ ടിക്കറ്റെടുത്തവർ അത് കൈയിൽ കിട്ടാൻ വീണ്ടും ഓടേണ്ടിവന്നു. സ്​റ്റേഡിയത്തിനു സമീപത്തെ കൗണ്ടറിൽനിന്ന് ടിക്കറ്റ് ശേഖരിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതനുസരിച്ച് രാവിലെ മുതൽ ആളുകൾ സ്​റ്റേഡിയത്തിലെത്തിയെങ്കിലും കൗണ്ടറുകളൊന്നും തുറന്നിരുന്നില്ല. ബന്ധപ്പെട്ടവർക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാതിരുന്നതോടെ ആളുകൾ ക്ഷുഭിതരായി. ടിക്കറ്റ് വിതരണത്തിനായി സ്ഥാപിച്ചിരുന്ന ബോക്സ് ഓഫിസ് കൗണ്ടറുകൾ അടിച്ചുതകർത്തു. പ്രതിഷേധം രൂക്ഷമായതോടെ പൊലീസെത്തിയാണ് ശാന്തരാക്കിയത്. 

ഏറെ നേരത്തേ പ്രതിഷേധത്തിനൊടുവിൽ സ്​റ്റേഡിയത്തിൽനിന്ന് മൂന്ന് കി.മീറ്റർ ദൂരെ കടവന്ത്ര-കലൂർ റോഡിലെ മുത്തൂറ്റ് ഫിൻകോർപ്പി​​െൻറ ശാഖയിൽനിന്ന് ടിക്കറ്റുകൾ ലഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചു. ഇതോടെ കാണികൾ അങ്ങോട്ടു പാഞ്ഞു. അതേസമയം, സുരക്ഷ കാരണങ്ങളാലാണ് ബോക്സ് ഓഫിസ് കൗണ്ടർ മാറ്റിയതെന്നും ഇക്കാര്യം ടിക്കറ്റ് ബുക്ക് ചെയ്തവരെ അറിയിച്ചിരുന്നെന്നുമാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. എന്നാൽ, അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ഫേസ്ബുക്കിലും വാട്സ്​ആപ്പിലുമൊക്കെ വളരെ വൈകിയാണ് ഈ സന്ദേശം ലഭിച്ചതെന്നും ടിക്കറ്റ് വാങ്ങാനെത്തിയവർ പറഞ്ഞു. അതിനിടെ, ഓഫ്​ലൈൻ ടിക്കറ്റ് വിൽപന ഇല്ലാതിരുന്നിട്ടും കരിഞ്ചന്തയിൽ ടിക്കറ്റുകൾ യഥേഷ്​ടം വിറ്റഴിഞ്ഞു. 240 രൂപയുടെ ടിക്കറ്റ് 1000 രൂപക്ക് വരെയാണ് വിറ്റത്. 

Tags:    
News Summary - INDIAN SUPER LEAGUE 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.