????? ???, ??????? ???????, ???? ??????????? ??????? ??????? ??????????

ബ്ലാസ്റ്റേഴ്സ് -കൊൽക്കത്ത പോരാട്ടം ഗോൾരഹിത സമനിലയിൽ

കൊ​ച്ചി: താ​ര​ക​ങ്ങ​ൾ മി​ന്നി​മാ​ഞ്ഞ ന​ക്ഷ​ത്ര​രാ​വി​ൽ മ​ഞ്ഞ​ക്ക​ട​ലി​നെ സാ​ക്ഷി​യാ​ക്കി ​ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്​ നാ​ലാം സീ​സ​ണ്​ വ​ർ​ണാ​ഭ തു​ട​ക്കം. ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ ഒ​ഴു​കി​യെ​ത്തി​യ 37,462 കാ​ണി​ക​ൾ​ക്ക്​ മു​ന്നി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ മ​ല​യാ​ള​ത്തി​​​െൻറ സ്വ​ന്തം കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ സ​മ​നി​ല​യോ​ടെ തു​ട​ക്കം. 
നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കൊ​ൽ​ക്ക​ത്ത​ൻ ടീ​മാ​യ എ.​ടി.​കെ​യോ​ടാ​ണ്​​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ സീ​സ​ൺ ഫൈ​ന​ലി​ലെ തോ​ൽ​വി​ക്ക്​ ക​ടം​വീ​ട്ടാ​നി​റ​ങ്ങി​യ കേ​ര​ളം, കൊ​ൽ​ക്ക​ത്ത​ൻ ഗോ​ൾ​മു​ഖം ആ​ക്ര​മി​ച്ചെ​ങ്കി​ലും വ​ല​മാ​ത്രം കു​ലു​ങ്ങി​യി​ല്ല. ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ളാ​യ സ​ൽ​മാ​ൻ ഖാ​നും ക​ത്രീ​ന കൈ​ഫും നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യെ​ത്തി​യ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ടീം ​ഉ​ട​മ സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ, ന​ട​ൻ മ​മ്മൂ​ട്ടി എ​ന്നി​വ​ർ അ​ണി​നി​ര​ന്നു. ഇ​യാ​ൻ ഹ്യൂം, ​ദി​മി​ത​ർ ബെ​ർ​ബ​റ്റോ​വ്, സി.​കെ. വി​നീ​ത്, റി​നോ ആ​േ​ൻ​റാ തു​ട​ങ്ങി​യ സൂ​പ്പ​ർ താ​ര​നി​ര​യു​മാ​യി​റ​ങ്ങി​യ കേ​ര​ള നി​ര​ക്കു​മേ​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ​ത്​ കൊ​ൽ​ക്ക​ത്ത​യ​ാ​ണെ​ങ്കി​ലും ഗോ​ൾ വ​ഴ​ങ്ങാ​തെ കേ​ര​ളം പി​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. 

 


ബ്ലാസ്റ്റേഴ്സിന്റെ കളിത്തൊട്ടിലായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽ സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് മമ്മൂട്ടി, സചിൻ ടെണ്ടുൽക്കർ, നിത അംബാനി എന്നിവർ പങ്കെടുത്തു. രാവിലെ മുതല്‍ കൊച്ചിയിലേക്ക് ആരാധകര്‍ ഒഴുകിയെത്തി. ഉച്ചക്ക് മൂന്നര മണി മുതൽ സ്റ്റേഡിയം ആരാധകര്‍ക്കായി തുറന്നുകൊടുത്തു. പക്ഷെ ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലായിരുന്നു ഭൂരിപക്ഷം ആരാധകരും. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് രംഗത്തെത്തിയെങ്കിലും ആരാധകരുടെ രോഷം അടങ്ങിയില്ല. ടിക്കറ്റ് കൗണ്ടര്‍ അടിച്ചു തകര്‍ത്താണ് ആരാധകര്‍ രോഷം തീര്‍ത്തത്. രാവിലെ മുതല്‍ ടിക്കറ്റിനായി കാത്തുനില്‍ക്കുന്നവരാണ് പ്രതിഷേധിച്ചത്. സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പനയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇത് അറിയാതെ എത്തിയതായിരുന്നു അധികപേരും.

Tags:    
News Summary - INDIAN SUPER LEAGUE 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.