കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച അരങ്ങേറുന്ന െഎ.എസ്.എൽ പ്രഥമ മത്സരത്തിന് കൗണ്ടറുകൾ വഴി ടിക്കറ്റ് വിൽപന ഉണ്ടാകില്ലെന്ന് ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ക്ലബ്. കളി കാണാനെത്തുന്ന ഫുട്ബാൾ പ്രേമികൾ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി സ്റ്റേഡിയത്തിലേക്കെത്താൻ പൊതുഗതാഗത സംവിധാനവും മെട്രോയും പരമാവധി വിനിയോഗിക്കണം. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് മത്സരം കാണാനെത്തുന്ന ഉന്നത വ്യക്തികൾ, സെലിബ്രിറ്റികൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ വാഹനങ്ങൾ സ്റ്റേഡിയത്തിലെ പാർക്കിങ് വിനിയോഗിക്കും എന്നതിനാൽ മറ്റുള്ളവരുടെ പാർക്കിങ്ങിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണിതെന്നും ടീം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.