റെനെ മ്യൂലൻസ്റ്റീൻ
(കേരള ബ്ലാസ്റ്റേഴ്സ് കോച്ച്)
‘‘കൃത്യമായ ഗെയിം പ്ലാനോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് മത്സരത്തിനിറങ്ങുന്നത്. പ്രതിരോധം കൈവിടാതെ ആക്രമിച്ചു തന്നെ കളിക്കും. എ.ടി.കെയെ നിസ്സാരമായി കാണുന്നില്ല. രണ്ടു തവണ ഫൈനലിൽ ബ്ലാസ്റ്റേഴ്സിനെ തോൽപിച്ച ടീമാണ്. കഴിഞ്ഞ ചരിത്രങ്ങൾ എന്തായാലും അത് ഇൗ മത്സരത്തെ ബാധിക്കുന്ന കാര്യമല്ല. ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ച് തുടങ്ങുകതന്നെ ചെയ്യും.’’
ടെഡി ഷെറിങ്ഹാം
(എ.ടി.കെ കോച്ച്)
‘‘റോബി കീനിെൻറ പരിക്ക് ഞങ്ങളെ ബാധിക്കില്ല. മികച്ച കളിക്കാരാൽ സമ്പന്നമാണ് കൊൽക്കത്ത. ബ്ലാസ്റ്റേഴ്സിനെ അവരുടെ തട്ടകത്തിൽ തളക്കുന്നത് വലിയ കാര്യംതന്നെയാണ്. എന്നാൽ, രണ്ടു തവണ അവരെ തോൽപിച്ചാണ് ഞങ്ങൾ ചാമ്പ്യന്മാരായത്. മത്സരത്തിനിറങ്ങുേമ്പാൾ അത് വലിയ ആത്മവിശ്വസം നൽകുന്നുണ്ട്. െഎ.എസ്.എല്ലിൽ ജയിച്ചുകൊണ്ടു തന്നെ ഞങ്ങൾ തുടങ്ങും.’’
ഫൈനൽ മാർച്ച് 17ന് കൊൽക്കത്തയിൽ
ഇത്തവണ രണ്ട് പുതിയ ടീമുകൾ- ബംഗളൂരു എഫ്.സിയും ജാംഷഡ്പുർ എഫ്.സിയും
അഞ്ച് മാസം, 95 മത്സരങ്ങൾ
ഇത്തവണ കളത്തിൽ ആറ് ഇന്ത്യൻ താരങ്ങൾ നിർബന്ധം
ചാമ്പ്യൻ ടീമിന് എ.എഫ്.സി കപ്പ് യോഗ്യത
കഴിഞ്ഞവർഷത്തെ ഫൈനലിൽ ഏറ്റുമുട്ടിയവർ അതേ മൈതാനത്ത് നേർക്കുനേർ
എ.ടി.കെക്കെതിരായ എട്ടു കളികളിൽ ബ്ലാസ്റ്റേഴ്സിന് ഒരു ജയം മാത്രം
ബ്ലാസ്റ്റേഴ്സ് നിരയിൽ ദിമിതർ ബെർബറ്റോവ് ഇറങ്ങും
എ.ടി.കെ അണിയിൽ റോബി കീൻ ഇല്ല
ഇരുടീമുകളുടെയും കോച്ചുമാർ െഎ.എസ്.എല്ലിൽ പുതുമുഖങ്ങൾ
മാഞ്ചസ്റ്റർ ടച്ചുമായി റെനെ മ്യൂലൻസ്റ്റിനും ടെഡി ഷെറിങ്ഹാമും
ചാമ്പ്യന്മാർ
2014 അത്ലറ്റികോ ഡി കൊൽക്കത്ത
2015 ചെന്നൈയിൻ എഫ്.സി
2016 അത്ലറ്റികോ ഡി കൊൽക്കത്ത
റണ്ണേഴ്സപ്പ്
2014 കേരള ബ്ലാസ്റ്റേഴ്സ്
2015 എഫ്.സി ഗോവ
2016 കേരള ബ്ലാസ്റ്റേഴ്സ്
ടോപ് സ്കോറർമാർ
ഇയാൻ ഹ്യൂം 23
സ്റ്റീവൻ മെൻഡോസ 16
ജെജെ ലാൽപെക്ലുവ 14
ബ്ലാസ്റ്റേഴ്സ് ഇതുവരെ
മത്സരം 48
വിജയം 17
സമനില 12
തോൽവി 19
ഗോൾ 51
കൂടുതൽ മത്സരങ്ങൾ
ഇയാൻ ഹ്യൂം 46
ബോർഹ ഫെർണാണ്ടസ് 46
സെഡ്രിക് ഹെങ്ബർട്ട് 42
െഎ.എസ്.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ
സ്കോറർ:
ജെറി ലാൽറിൻസുവാല
ചെന്നൈയിൻ എഫ്.സി
താരം (18 വർഷവും 146
ദിവസവും)
എഫ്.സി ഗോവക്കെതിരെ ഫ്രീകിക്ക് ഗോൾ (2016 സീസൺ)
െഎ.എസ്.എല്ലിലെ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരം:
എഫ്.സി ഗോവ 5-4
ചെന്നൈയിൻ എഫ്.സി
(2016 സീസൺ)
െഎ.എസ്.എല്ലിലെ ഏറ്റവും
വയസ്സു കൂടിയ താരം:
ഡേവിഡ് ജയിംസ്
(കേരള ബ്ലാസ്റ്റേഴ്സ്)
44 വയസ്സ് നാലുമാസം 19 ദിവസം (2014 സീസൺ)
െഎ.എസ്.എല്ലിലെ വേഗമേറിയ ഗോൾ:
ക്രിസ്റ്റ്യൻ ഡഗ്നൽ
(കേരള ബ്ലാസ്റ്റേഴ്സ്)
29ാം സെക്കൻഡ് (നോർത്ത് ഇൗസ്റ്റ് യുൈനറ്റഡിനെതിരെ, 2015 സീസൺ)
ഏറ്റവും വലിയ മാർജിൻ ജയം:
എഫ്.സി ഗോവ x
മുംബൈ എഫ്.സി
(7-0, 2015 സീസൺ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.