Posted On
date_range Updated On
date_range ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്സിൻെറ മത്സരത്തിൽ മാറ്റം
ഡൽഹി: െഎ.എസ്.എല്ലിൽ നേരത്തെ പ്രഖ്യാപിച്ച മത്സരക്രമത്തിൽ മാറ്റങ്ങളുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സിേൻറതടക്കമുള്ള മത്സരങ്ങളിൽ മാറ്റമുണ്ട്. ബ്ലാസ്റ്റേഴ്സിെൻറ ജനുവരി 31ന് നിശ്ചയിച്ചിരുന്ന ചെന്നൈയിൻ എഫ്.സിക്കെതിരായ മത്സരം ഫെബ്രുവരി ആറിലേക്ക് മാറ്റി. എ.ടി.കെക്കെതിരെ ഫെബ്രുവരി ഒമ്പതിന് നിശ്ചയിച്ച മത്സരം ഒരുദിവസം മുേമ്പ എട്ടിേലക്കും മാറ്റി. മറ്റു മാറ്റങ്ങൾ: 31ന് എട്ടുമണിക്ക് നടക്കാനിരുന്ന എ.ടി.കെ-എഫ്.സി ഗോവ മത്സരം 2018 ജനുവരി മൂന്നിലേക്ക് മാറ്റി. ജനുവരി ഏഴിന് എട്ടുമണിക്ക് പ്രഖ്യാപിച്ചിരുന്ന മത്സരം 5.30ലേക്കും 5.30ന് നടത്താനിരുന്ന ബംഗളൂരു എഫ്.സി-എ.ടി.കെ മത്സരം രാത്രി എട്ടിലേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.