മഡ്ഗാവ്: എഫ്.സി ഗോവയും സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങി. ഹോം ഗ്രൗണ്ടിൽ മൂന്നാം ജയവും പ്രതീക്ഷിച്ചിറങ്ങിയ ഗോവയെ പുണെയാണ് 2-0ത്തിന് തകർത്തുവിട്ടത്. എമിലിയാനോ അൽഫാരോ, ജോനാഥൻ ലൂക്ക എന്നിവരാണ് ഗോവയെ സ്വന്തം കാണികളുടെ മുന്നിൽ നാണംകെടുത്തിയത്. പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടായിരുന്നു തുടർ ജയങ്ങളുമായി മുന്നേറിയ ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിലിറങ്ങിയത്.
4-2-3-1 ശൈലിയിലാണ് ഗോവ കോച്ച് സെർജിയോ ലൊബോറ കടുത്ത എതിരാളികൾക്കെതിരെ തന്ത്രമൊരുക്കിയത്. ആദ്യ പകുതിയിൽ ആധിപത്യം പുലർത്തി ഗോവ മുന്നിട്ടുനിന്നെങ്കിലും രണ്ടാം പകുതി പാളി. മലയാളി താരം ആഷിഖ് കുരുണിയനിനെയും ഡീഗോ കാർലോസിനെയും പിൻവലിച്ച് ജോനാഥൻ ലൂക്ക, രാജ ഷെയ്ഖ് എന്നിവരെ കളത്തിലിറക്കിയത് മത്സരത്തിൽ നിർണായകമായി.
71ാം മിനിറ്റിൽ എമിലിയാനോ അൽഫാരോയാണ് ഗോവയുടെ വല ആദ്യം കുലുക്കിയത്. അവസരം ഒരുക്കിയത് െഎ.എസ്.എല്ലിലെ സൂപ്പർ താരം മാർസലീന്യോയും. പിന്നാലെ, പകരക്കാരനായി എത്തിയ ജോനാഥൻ ലൂക്കയും (89) ഗോവയുടെ വലയിൽ പന്തെത്തിച്ചു. ഇതോടെ ആതിഥേയർ തോൽവി സമ്മതിച്ചു. ആറു മത്സരത്തിൽ 12 പോയൻറുമായി ഗോവ രണ്ടാമതും ഏഴു മത്സരങ്ങളിൽ ഇത്രയും പോയൻറുള്ള പുണെ നാലാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.