ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റക്കാർ പരസ്പരം ഏറ്റുമുട്ടിയപ്പോൾ വിജയം കോപ്പലാശാെൻറ ജാംഷഡ്പുരിന്. ഒരു ഗോളിനാണ് ബംഗളൂരു എഫ്.സിയെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയുടെ ഇൻജുറി സമയത്ത് ബ്രസീൽ താരം ട്രിൻറാഡെയാണ് പെനാൽറ്റിയിലൂടെ ഗോൾ നേടിയത്. ബംഗളൂരുവിെൻറ ഹോം മത്സരത്തിലെ തുടർച്ചയായ രണ്ടാം തോൽവിയാണ്.
മുൻ ഇന്ത്യൻ ഗോളി സുബ്രത പാലാണ് ബംഗളൂരുവിെൻറ വിജയം തട്ടിയെടുത്തത്. ലക്ഷ്യത്തിലേക്ക് 19 തവണ ബംഗളൂരു നിറയൊഴിച്ചെങ്കിലും സുബ്രതയെ മറികടക്കാനായില്ല. 77ാം മിനിറ്റിൽ സുനിൽ ഛേത്രിക്ക് മികച്ചൊരു അവസരം കിട്ടിയെങ്കിലും സുബ്രതൊയുടെ ഷോൾഡറിൽ തട്ടി പന്ത് പുറത്തേക്കുപോയി. കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ സമീക് ഡ്യൂട്ടിയെ രാഹുൽ ബെക്കെ ഫൗൾ ചെയ്തതിനാണ് ജാംഷഡ്പുരിന് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത ട്രിൻറാഡെ അനായാസം ബോൾ വലയിലെത്തിച്ചു. ബംഗളൂരു എഫ്.സി ഏഴു മത്സരങ്ങളിൽനിന്ന് 12 പോയൻറുമായി രണ്ടാംസ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.