ന്യൂഡൽഹി: പുകമഞ്ഞിൽ ശ്വാസം മുട്ടി ഡൽഹിയുടെ കായിക ഭാവിയും. മാസ്ക് അണിഞ്ഞ് ഫീൽഡിങ്ങിനിറങ്ങിയ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾക്കു പിന്നാലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിനുള്ള ഒരുക്കവും മുഖാവരണം അണിഞ്ഞ്. ബുധനാഴ്ച ഡൽഹി ഡൈനാമോസ്-ജംഷഡ്പുർ മത്സരം നടക്കാനിരിക്കെയാണ് ഫുട്ബാൾ ആകാശത്തും പുകമഞ്ഞ് ആശങ്ക തീർക്കുന്നത്.
മത്സരത്തിന് മുന്നോടിയായി ഡൽഹി ഡൈനാമോസ് ടീമംഗങ്ങൾ മാസ്ക് അണിഞ്ഞാണ് ചൊവ്വാഴ്ച കളത്തിലിറങ്ങിയത്. പരാതിയുമായി ഡൽഹി കോച്ച് മിഗ്വേൽ എയ്ഞ്ചൽ പോർചുഗലും രംഗത്തെത്തി. ‘അന്തരീക്ഷ മലിനീകരണം ഞങ്ങളുടെ മാത്രമല്ല, ഡൽഹിയുടെ പ്രശ്നം കൂടിയാണ്. മാസ്ക് അണിഞ്ഞാണ് കളിക്കാർപരിശീലിച്ചത്.
എന്നാൽ, ഇന്ന് മത്സരത്തിൽ മാസ്ക് ഉപയോഗിക്കില്ല’ -കോച്ച് പറഞ്ഞു. ഡൽഹിയിലെ കാലാവസ്ഥ അറിയാമെന്നായിരുന്നു ജംഷഡ്പുർ കോച്ച് സ്റ്റീവ് കോപ്പലിെൻറ പ്രതികരണം. ‘ഏത് സാഹചര്യത്തിലും കളിക്കും. മറ്റുകാര്യങ്ങൾ ആരോഗ്യവിഭാഗമാണ് തീരുമാനിക്കേണ്ടത്’ -കോപ്പൽ പറഞ്ഞു. മൂന്ന് കളിയിലും സമനില വഴങ്ങിയ ജംഷഡ്പുർ ആദ്യ ജയം തേടിയാണിറങ്ങുന്നത്. ഡൽഹിക്ക് മൂന്നിൽ ഒരു ജയവും രണ്ട് തോൽവിയുമായിരുന്നു സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.